
കമ്പംമെട്ട് (ഇടുക്കി): കുമളി അടക്കം വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള മലിനജലം മുല്ലപ്പെരിയാര്‍ കനാലില്‍ ചേരുന്നതിനെതിരേ തമിഴ്‌നാട് സ്വീകരിച്ചിരിക്കുന്ന നിയമ നടപടികളില്‍ അതീവ ജാഗ്രത. വനംവകുപ്പിന്റെ ആനവച്ചാലിലെ പാര്‍ക്കിങ് ഗ്രൗണ്ട് കേസില്‍ ഗ്രീന്‍ െ്രെടബ്യൂണലില്‍ നിന്ന് തമിഴ്‌നാടിനു തിരിച്ചടി നേരിടേണ്ടി വന്നതു പാഠമാക്കിയാണ് മുല്ലപ്പെരിയാര്‍ കനാല്‍ കേസില്‍ തമിഴ്‌നാട് കൂടുതല്‍ ജാഗ്രത കാട്ടുന്നത്.
കേരള വനംവകുപ്പിന്റെ തേക്കടി ആനവച്ചാല്‍ പാര്‍ക്കിങ് ഗ്രൗണ്ട് മുല്ലപ്പെരിയാര്‍ പാട്ടക്കരാറില്‍ ഉള്‍പ്പെട്ട പ്രദേശമാണെന്നും പൊളിച്ചു നീക്കണമെന്നുമുള്ള തമിഴ്‌നാടിന്റെ വാദം ഗ്രീന്‍ െ്രെടബ്യൂണല്‍ തള്ളിയിരുന്നു. ഇതിനെതിരേ തമിഴ്‌നാട് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. സ്ഥലം അളന്ന് തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് നല്കാന്‍ സുപ്രീംകോടതി സര്‍വേ ഓഫ് ഇന്ത്യയോട് നിര്‍ദേശിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ കനാലില്‍ മലിനജലം കലരുന്നതായുള്ള കേസിന്റെ ഭാഗമായി 2013 മുതല്‍ തമിഴ്‌നാട് കേരളവുമായി കത്തിടപാടുകള്‍ നടത്തി െ്രെടബ്യൂണല്‍ കേസില്‍ അവരുടെ നടപടികള്‍ ബലപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ആറിനു പ്രത്യേക സംഘം തേക്കടി സന്ദര്‍ശിച്ചിരുന്നു. തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളില്‍ മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം കുടിക്കാനും ഉപയോഗിക്കുന്നുണ്ടെന്നും കനാലിലേക്ക് കുമളിയിലെ മാലിന്യങ്ങള്‍ ഒഴുകിയെത്തുന്നതു തടയണമെന്നും ജലം ശുദ്ധീകരിക്കണമെന്നുമാണ് തമിഴ്‌നാടിന്റെ ആവശ്യം.
തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കു കുടിക്കാന്‍ നല്‍കുന്ന വെള്ളം കേരളം ശുദ്ധീകരിച്ചു നല്‍കണമെന്നാണ് ആവശ്യം. ജനസാന്ദ്രതയേറിയ ചെന്നൈ നഗരത്തിലെ മാലിന്യങ്ങള്‍ മുഴുവന്‍ ചെന്നൈ കൂവൈ ആറിലേക്കാണ് ഒഴുകുന്നത്. ഇത് കടലില്‍ എത്തുകയുമാണ്. ഇതു മറച്ചുവച്ചാണ് മുല്ലപ്പെരിയാറിലെ വെള്ളം ശുദ്ധീകരിച്ചു നല്‍കണമെന്ന് തമിഴ്‌നാട് ആവശ്യപ്പെടുന്നത്.
കൂവൈ ആറില്‍നിന്ന് കടലിലെത്തുന്ന മലിനജലം ശുദ്ധീകരിക്കാനായി തമിഴ്‌നാട് പ്ലാന്റ് സ്ഥാപിച്ചിട്ടില്ല. ഇത് തമിഴ്‌നാടിന്റെ മുല്ലപ്പെരിയാര്‍ കനാല്‍ കേസ് ദുര്‍ബലമാക്കിയേക്കും. ഗ്രീന്‍ െ്രെടബ്യൂണലില്‍ നിന്ന് എതിര്‍ വിധി പ്രതീക്ഷിക്കുന്ന തമിഴ്‌നാട് ഇതു സംബന്ധിച്ചും സുപ്രീംകോടതിയെ സമീപിക്കാന്‍ സാധ്യതയേറെയാണ്.