ബസിനുള്ളില്‍ ആണ്‍കുട്ടികള്‍ക്കും രക്ഷയില്ല: പതിനേഴുകാരന് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് പിടിയില്‍: സംഭവം തിരുവല്ലയില്‍

0 second read
Comments Off on ബസിനുള്ളില്‍ ആണ്‍കുട്ടികള്‍ക്കും രക്ഷയില്ല: പതിനേഴുകാരന് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് പിടിയില്‍: സംഭവം തിരുവല്ലയില്‍
0

തിരുവല്ല: കെഎസ്ആര്‍ടിസി ബസിനുള്ളില്‍ പതിനേഴുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ യുവാവ് പൊലീസ് പിടിയില്‍. പത്തനംതിട്ട മൈലപ്ര മേക്കൊഴൂര്‍ പനയ്ക്കര വീട്ടില്‍ പി.കെ ഷിജു (42) ആണ് പിടിയിലായത്. തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ്സില്‍ ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം നടന്നത്. ആയൂരില്‍ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിക്ക് നേരെയാണ് ഷിജു ലൈംഗിക അതിക്രമം നടത്തിയത്. അടൂരില്‍ നിന്നും ബസില്‍ കയറിയ ഷിജു വിദ്യാര്‍ത്ഥിക്കൊപ്പം ഇരുന്നു യാത്ര ചെയ്യുകയായിരുന്നു. ബസ് പുറപ്പെട്ട് അല്പ സമയം മുതല്‍ ഷിജു കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം ആരംഭിച്ചു. ഇയാളുടെ ചെയ്തികള്‍ സഹിക്ക വയ്യാതായതോടെ ചെങ്ങന്നൂരിന് സമീപം വച്ച് കുട്ടി ബഹളം വച്ചു.  ഇതോടെ ബസില്‍ നിന്നും ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച ഷിജുവിനെ ബസ് ജീവനക്കാരും മറ്റ് യാത്രക്കാരും ചേര്‍ന്ന് തടഞ്ഞു വെച്ച് തിരുവല്ല കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വെച്ച് പോലീസിന് കൈമാറുകയായിരുന്നു. പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കും എന്ന് പോലീസ് പറഞ്ഞു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

അബ്കാരി കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത് 24 വര്‍ഷം മുന്‍പ്: വിദേശത്തേക്ക് കടന്ന് അവിടെ സുഖവാസം: എല്‍പി വാറണ്ട് വന്നപ്പോള്‍ ലുക്കൗട്ട് നോട്ടീസ്: ബംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ പോലീസിന്റെ അറസ്റ്റും റിമാന്‍ഡും

പമ്പ: പോലീസ് 2001ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ ബംഗളുര…