
അടൂർ: നഗരസഭാ പരിധിയിൽ ഭൂരഹിതരായ പട്ടികജാതി, വർഗ വിഭാഗം ഗുണഭോക്താക്കൾക്ക് ഭൂമി അനുവദിച്ചു നൽകി തട്ടിപ്പു നടത്തിയ കേസിൽ നഗരസഭയി ലെ സിപിഎം കൗൺസിലർ, മുൻ പറക്കോട് എസ്‌സി ഡവലപ്മെന്റ് ഓഫിസർ, മുൻ എസ്‌സി പ്രമോട്ടർ എന്നിവർ കുറ്റക്കാരാ ണെന്നു കണ്ടെത്തി എൻക്വയറി കമ്മിഷൻ ആൻഡ് സ്പെഷൽ ജഡ്‌ജ് (വിജിലൻസ്) കോടതി ശിക്ഷിച്ചു.
ഒന്നാം പ്രതി മുൻ പറക്കോട് എസ്‌സി ഡവലപ്മെന്റ് ഓഫിസർ ജേക്കബ് ജോൺ, രണ്ടാം പ്രതി മുൻ എസ്‌സി പ്രമോട്ടർ ജി. രാജേന്ദ്രൻ, മൂന്നാം പ്രതി നഗര സഭയിലെ സിപിഎം കൗൺസിലറും നിലവിൽ എൽഡിഎ ഫ് പാർലമെന്ററി പാർട്ടി ലീഡറുമായ എസ്.ഷാജ ഹാൻ എന്നിവെരയാണു ശി ക്ഷിച്ചത്.
2010-2011 വർഷത്തിൽ ഭൂരഹിത ഭവനരഹിത പദ്ധതി പ്രകാരം 40 ഗുണഭോക്താക്കൾക്ക് ഉപയോഗശൂന്യമായ ഭൂമി വാ:ങ്ങി നൽകി സർക്കാരിന് 35 ലക്ഷം രൂപ രൂപ നഷ്ടം വരുത്തിയതിനാണ് ഇവർക്കെതിരെ പത്തനംതിട്ട വിജിലൻസ് യൂണി റ്റ് കേസ് രജിസ്‌റ്റർ ചെയ്‌തത്. വെള്ളക്കെട്ടുള്ള നെൽവയൽ 4 പേരിൽ നിന്നായി 29,09,000 രൂപ യ്ക്ക് വാങ്ങുന്നതിനായി കരാർ ഉറപ്പിച്ചശേഷം സർക്കാർ വിഹിതമായി 35,55,000 രൂപ വാങ്ങിയെടുക്കുകയായിരുന്നു.
ഒന്നാം പ്രതി ജേക്കബ് ജോണിനു 12 വർഷം കഠിനതടവും 75000 രൂപ പിഴയും രണ്ടാം പ്രതി രാജേന്ദ്രന് 8 വർഷം കഠിന തടവും മൂന്നാം പ്രതി ഷാജഹാന് 7 വർഷം കഠിന തടവുമാണ് വിധിച്ചത്.ഇരുവരും 50,000 രൂപ പിഴയും അടയ്ക്കണം. എൻക്വയറി കമ്മിഷൻ ആൻഡ് സ്പെഷൽ ജഡ്‌ജി (വിജിലൻസ്) എം.വി.രാ ജകുമാരയാണു ശിക്ഷ വിധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പ്രോസിക്യൂഷന് വേണ്ടി പബ്ലി ക് പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി.
അടൂരിലെ സി പി എം നേതാക്കളുടെ മാനസപുത്രനാണ് ഷാജഹാൻ. വിജിലൻസ് കേസ് നിലനിൽക്കവേ ഇയാളെ നഗരസഭ ചെയർമാനാക്കാൻ ഏരിയ സെക്രട്ടറിയുടെയും ജില്ലാ സെക്രട്ടറിയേറ്റംഗത്തിന്റെയും നേതൃത്വത്തിൽ നീക്കം നടന്നിരുന്നു. മുൻ ജില്ലാ സെക്രട്ടറി ഉദയഭാനു ഈ നീക്കത്തിന് തടയിട്ടു. ഷാജഹാനെ ഒഴിവാക്കാൻ നഗരസഭയിൽ ആദ്യ രണ്ടര വർഷം സി പി ഐക്ക് നൽകി. അവരുടെ കാലാവധി കഴിഞ്ഞപ്പോൾ ചെയർമാനാകാൻ ഷാജഹാൻ ശ്രമിച്ചു. എന്നാൽ ദിവ്യ റെജി മുഹമ്മദിനെ ചെയർ പേഴ്സൺ ആക്കി ഈ നീക്കം അട്ടിമറിച്ചു.
അവസാന ഒരു വർഷം ചെയർമാനാക്കാമെന്ന ഏരിയ നേതാവിന്റെ വാക്ക് വിശ്വസിച്ചു ഷാജഹാൻ അടങ്ങി.എന്നാൽ അവസാന ഒരു വർഷം ദിവ്യയെ മാറ്റില്ലെന്ന് വന്നതോടെ വ്യാജ ആരോപണമുയർത്തി അവരെ പുറത്താക്കാൻ സി പി എം ഏരിയാ നേതാവ് ശ്രമിച്ചു. ഇതിന്റെ ഫലമായി സിപിഎം കൗൺസിലർ തന്നെ ചെയർ പേഴ്സൺ ലഹരി മാഫിയയുടെ ആളാണെന്ന് ആരോപണമുയർത്തി. ഇതു പക്ഷേ, കൈവിട്ട കളിയായി. ആരോപണം തിരിച്ചടിച്ചതോടെ ഏരിയ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ പത്രസമ്മേളനം വിളിച്ച് തലയൂരുകയായിരുന്നു. ഷാജഹാന്‍ മറ്റൊരു വിജിലന്‍സ് കേസിലും പ്രതിയാണ്. ഇതിന്റെ വിചാരണ നടന്നു വരികയാണ്.