ചിലിയിലെ ഓഗോസ് ദെല്‍ സലാദോയില്‍ ഇന്ത്യന്‍ പതാക പാറിച്ച് പന്തളത്തുകാരന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍: മലയാളി കീഴടക്കിയത് ലോകത്തിലെ ഏറ്റവും വലിയ അഗ്നിപര്‍വതം

0 second read
Comments Off on ചിലിയിലെ ഓഗോസ് ദെല്‍ സലാദോയില്‍ ഇന്ത്യന്‍ പതാക പാറിച്ച് പന്തളത്തുകാരന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍: മലയാളി കീഴടക്കിയത് ലോകത്തിലെ ഏറ്റവും വലിയ അഗ്നിപര്‍വതം
0

പന്തളം: കലയുടെയും ആദര്‍ശങ്ങളുടെയും ജന്മഗേഹമാണു ലാറ്റിനമേരിക്ക. പാബ്ലോ നെരുദയും സാല്‍വദോര്‍ അലന്‍ഡെയും ഉള്‍പ്പെടെ പ്രതിഭകള്‍ പിറവിയെടുത്ത ചിലി സ്ഥിതി ചെയ്യുന്നത് ലാറ്റിനമേരിക്കയിലാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ അഗ്നിപര്‍വതമായ ഓഗോസ് ദെല്‍ സലാദോ ഇവിടെയാണുള്ളത്. പര്‍വതാരോഹണം ജീവിതചര്യയാക്കിയ മാറ്റിയ ഒരു പന്തളത്തുകാരന്‍ ഈ പര്‍വതം കീഴടക്കി അവിടെ ഇന്ത്യന്‍ പതാക ഉയര്‍ത്തി. സെക്രട്ടേറിയറ്റില്‍ ധനകാര്യവകുപ്പ് അസിസ്റ്റന്റ് സെക്ഷന്‍ ഓഫിസറായ ഷെയ്ഖ് ഹസന്‍ ഖാന്‍ (36).

ഉയരങ്ങളെയും യാത്രയെയും പ്രണയിക്കുന്ന ഷെയ്ഖ് ഹസന്‍ ഖാന്‍ 2022 ല്‍ എവറസ്റ്റ് കീഴടക്കിയാണ് തുടങ്ങുന്നത്. ഇപ്പോള്‍ എത്തി നില്‍ക്കുന്നത്  ലോകത്തിലെ ഏറ്റവും ഉയരമുള്ള അഗ്‌നിപര്‍വതത്തിന് മുകളിലും. 22,600 അടി ഉയരമുള്ള ഓഗോസ് ദെല്‍ സലാദോ ഹസന്‍ വിജയപതാക പാറിക്കുന്ന ഏഴാമത്തെ വന്‍കൊടുമുടിയാണ്. ചിലിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയുമാണിത്.

പന്തളം പൂഴിക്കാട് കൂട്ടംവെട്ടിയില്‍ എം.എ.അലി അഹമ്മദ് ഖാന്റെയും ജെ. ഷാഹിദയുടെയും മകനാണ് ഹസന്‍.  2022ല്‍ എവറസ്റ്റ് കീഴടക്കി. ആഫ്രിക്കയിലെ കിളിമഞ്ചാരോ, വടക്കന്‍ അമേരിക്കയിലെ ഡെനാലി, അന്റാര്‍ട്ടിക്കയിലെ മൗണ്ട് വിന്‍സന്‍ എന്നീ ദൗത്യങ്ങള്‍ക്കുശേഷമാണു ഹസന്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള അഗ്‌നിപര്‍വതത്തിനു മുകളില്‍ കാലുകുത്തിയത്.കാലാവസ്ഥാമാറ്റം സംബന്ധിച്ച മുന്നറിയിപ്പുസന്ദേശം പകരുകയാണു തന്റെ ലക്ഷ്യമെന്നു ഹസന്‍ പറഞ്ഞു. ഭാര്യ: കദീജാറാണി ഹമീദ്. മകള്‍: ജഹനാര മറിയം.

ചിലെയിലെ മോഹക്കാഴ്ചകളും ഹസന്‍ പങ്കു വയ്ക്കുന്നു. ഹോളിവുഡ് സിനിമകള്‍ക്കു പശ്ചാത്തലമായപ്പോഴാണ് പ്രകൃതി ഭംഗിയാസ്വദിക്കാന്‍ വിദേശികള്‍ ചിലിയില്‍ എത്തി തുടങ്ങിയത്. അതിവിശാലമായ ചിലിയുടെ അതിര്‍ത്തിക്കുള്ളില്‍ കൗതുകമുണര്‍ത്തുന്ന കാഴ്ചകള്‍ കുറേയുണ്ടെന്ന് ഹസന്‍ പറയുന്നു. കടല്‍ത്തീരങ്ങള്‍, കുന്നിന്‍ ചെരിവുകള്‍, കല്ലു പാകിയ പാടങ്ങള്‍, മനോഹരമായ കെട്ടിടങ്ങള്‍, സ്വാദിഷ്ഠമായ വിഭവങ്ങള്‍, അഗ്‌നിപര്‍വതത്തില്‍ ട്രെക്കിങ് എന്നിവയുണ്ട്. നെല്‍ത്യൂമിലെ മ്യൂസിയവും സ്മാരകവും ചിലി യാത്രയില്‍ ഒഴിവാക്കാനാവില്ല.

Load More Related Articles
Load More By Veena
Load More In WORLD
Comments are closed.

Check Also

കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന്‍ മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്

ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ…