കപ്പല്‍ ജീവനക്കാരനായ അടൂര്‍ സ്വദേശി തായ്‌ലാന്‍ഡില്‍ കടലില്‍ മുങ്ങി മരിച്ചു

0 second read
Comments Off on കപ്പല്‍ ജീവനക്കാരനായ അടൂര്‍ സ്വദേശി തായ്‌ലാന്‍ഡില്‍ കടലില്‍ മുങ്ങി മരിച്ചു
0

കടമ്പനാട്: കപ്പല്‍ ജീവനക്കാരനായ യുവാവ് തായ്‌ലാന്‍ഡില്‍ കടലില്‍ മുങ്ങി മരിച്ചു. നെല്ലിമൂട്ടില്‍ പുത്തന്‍വീട്ടില്‍ ( കാവില്‍) മോനച്ചന്റ മകന്‍ സിജു മോനച്ചന്‍ (25) ആണ് മരിച്ചത്. കപ്പലില്‍ നിന്ന് കാല്‍ വഴുതി കടലില്‍ വീണുവെന്നാണ് ചൊവ്വ ഴ്ച പതിനൊന്നോടെ വീട്ടുകാര്‍ക്ക് ലഭിച്ച വിവരം. ഏഴു മാസം മുന്‍പാണ് സിജു മലേഷ്യന്‍ കമ്പനിയുടെ വക കപ്പലില്‍ ജോലിക്ക് ചേര്‍ന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു. സംസ്‌കാരം പിന്നീട്. മാതാവ്: സാലി. സഹോദരി: സിമി.

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

കോന്നിയില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പത്തനംതിട്ട: കോന്നി പൂങ്കാവില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികള…