
കോന്നി : നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി കടയുടമക്ക് പരിക്കേറ്റു. വകയാർ എട്ടാം കുറ്റിക്കും കോട്ടയം മുക്കിനും ഇടയിൽ ഞായറാഴ്ച വൈകിട്ട് 5.15 ഓടെയാണ് അപകടം നടന്നത്. കടയുടമ ഷൈലജക്ക് അപകടത്തിൽ പരിക്കേറ്റു. രണ്ട് സ്ത്രീകളും ഒരു പുരുഷനും ആണ് കാറിൽ ഉണ്ടായിരുന്നത്. കാർ നിയന്ത്രണം വിട്ട് കടയിൽ ഇടിച്ചു കയറിയ ശേഷം റോഡരുകിൽ വെച്ചിരുന്ന ബൈക്കിലും ഇടിച്ചു. കോന്നി പോലീസ് നടപടി സ്വീകരിച്ചു.