
ശബരിമല: സന്നിധാനത്ത് ശനിയാഴ്ച ചാറ്റല്‍ മഴ പെയ്തു. വൈകിട്ട് ആറരയോടെയാണ് മഴ പെയ്തത്. സന്നിധാനത്ത് ഭക്തരുടെ തിരക്കുണ്ടായിരുന്നെങ്കിലും മഴ ദര്‍ശനത്തെ ബാധിച്ചില്ല. സന്നിധാനത്ത് വിവിധയിടങ്ങളില്‍ ഭക്തര്‍ക്ക് മഴയും വെയിലും കൊള്ളാതെ വിശ്രമിക്കാന്‍ താല്‍ക്കാലിക പന്തലുകള്‍ സ്ഥാപിച്ചത് ഗുണകരമായി.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട്, മൂന്ന് തീയതികളില്‍ പത്തനംതിട്ട ജില്ലയില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.