സുഹൃത്ത് ജീവനൊടുക്കി ആറു മാസത്തിന് ശേഷം യുവതിയും തൂങ്ങി മരിച്ചു: കമിതാക്കളുടെ മരണത്തിന് കാരണമായത് ഒരുമിച്ച് ജീവിക്കാന്‍ കഴിയാത്തതിലെ മനോവിഷമം

0 second read
Comments Off on സുഹൃത്ത് ജീവനൊടുക്കി ആറു മാസത്തിന് ശേഷം യുവതിയും തൂങ്ങി മരിച്ചു: കമിതാക്കളുടെ മരണത്തിന് കാരണമായത് ഒരുമിച്ച് ജീവിക്കാന്‍ കഴിയാത്തതിലെ മനോവിഷമം
0

പത്തനംതിട്ട: കോന്നി കുളത്തുമണ്ണില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാലായില്‍ പടിഞ്ഞാറ്റതില്‍ രഞ്ജിത രാജനെ (31) ആണ് രാവിലെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രഞ്ജിതയുടെ സുഹൃത്ത് പത്തനാപുരം സ്വദേശി ശിവപ്രസാദ് ആറുമാസം മുമ്പ് കുളത്തു മണ്ണിലെ റബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ചിരുന്നു.

ശിവപ്രസാദിനൊപ്പം ഒന്നിച്ചു താമസിക്കാനായി എട്ടു മാസം മുമ്പ് ഇറങ്ങിപ്പോയ രഞ്ജിതയെ വീട്ടുകാര്‍ ബലമായി തിരികെ കൂട്ടിക്കൊണ്ടു വന്നിരുന്നു. തുടര്‍ന്നാണ് ശിവപ്രസാദ് ആത്മഹത്യ ചെയ്തത്. ഇതിന് ശേഷം കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു രഞ്ജിതയെന്ന് അയല്‍ വാസികള്‍ പറഞ്ഞു.

Load More Related Articles
Comments are closed.

Check Also

അഡ്മിറ്റ് കാര്‍ഡില്‍ പേരും വിലാസവും പരീക്ഷാ സെന്ററും അടക്കം വ്യത്യാസം: നീറ്റ് പരീക്ഷാര്‍ഥിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു: അഡ്മിറ്റ് കാര്‍ഡ് വ്യാജമായി നിര്‍മിച്ചതെന്ന് സംശയം

പത്തനംതിട്ട: നീറ്റ് പരീക്ഷയ്ക്ക് വന്ന വിദ്യാര്‍ഥിയുടെ അഡ്മിറ്റ് കാര്‍ഡില്‍ പേരും അഡ്രസൂം പ…