
റാന്നി: സ്കൂളില്‍ കളിക്കുന്നതിനിടെ വീണു പരുക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ഥി മരിച്ചു. റാന്നി പ്ലാങ്കമണ്‍ ഗവ. എല്‍പി സ്കൂള്‍ വിദ്യാര്‍ഥി അയിരൂര്‍ വെള്ളിയറ താമരശേരില്‍ കെ.കെ. വര്‍ഗീസിന്റെയും ഷേര്‍ലിയുടെയും ആരോണ്‍ പി.വര്‍ഗീസാണ് (6) റാന്നിയിലെ മാര്‍ത്തോമ്മ ആശുപത്രിയില്‍ മരിച്ചത്. സ്കൂളില്‍ കളിക്കുന്നതിനിടെ വീണു കൈക്കുഴയ്ക്കു പരുക്കേറ്റ ആരോണിനെ ഇന്നലെ വൈകിട്ടാണു റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൈക്കുഴ പിടിച്ചിടുന്നതിനു മുന്നോടിയായി അനസ്തേഷ്യ നല്‍കിയിരുന്നു. വൈകാതെ കുട്ടിയുടെ ആരോഗ്യ സ്ഥിതി മോശമായതോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇന്നലെ വൈകിട്ട് സ്കൂളില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്ന സമയത്ത് വീണതിനെ തുടര്‍ന്ന് ആരോണിന്റെ വലതുകൈമുട്ടിന്റെ ഭാഗത്ത് വേദനയുണ്ടായിരുന്നു. വീട്ടിലെത്തിയതിനു ശേഷം വൈകുന്നേരം അമ്മയും അയല്‍വാസിയായ സ്ത്രീയും കുഞ്ഞിനെയും കൊണ്ട് റാന്നി അങ്ങാടിയിലുള്ള മാര്‍ത്തോമ്മ ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ വച്ച് കുഞ്ഞിന് ശാരീരിക അസ്വസ്ഥതകള്‍ വര്‍ധിക്കുകയും കൂടുതല്‍ ചികിത്സയ്ക്കായി കോഴഞ്ചേരി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അവിടെവച്ച് ഏകദശം പത്ത് മണിയോടെയാണു കുഞ്ഞിന്റെ മരണം ഡോക്ടര്‍ സ്ഥിരീകരിച്ചതെന്ന് എഫ്ഐആറില്‍ വ്യക്തമാക്കുന്നു.
അതേ സമയം, കുട്ടിയുടെ ശാരീരിക നില നോക്കാതെ അനസ്തേഷ്യ നല്‍കിയതാണ്് മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍, അനസ്തേഷ്യയില്‍ പിഴവില്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മരണകാരണം പോസ്റ്റുമോര്‍ട്ട്ം റിപ്പോര്‍ട്ട് വന്നതിന് ശേഷമേ അറിയാന്‍ കഴിയൂവെന്ന നിലപാടിലാണ് പൊലീസ്.