
കമ്പംമെട്ട് (ഇടുക്കി): തമിഴ്‌നാട്-കേരള അതിർത്തിയിൽ മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി.അതിർത്തി വനമേഖലയിലാണ് അസ്ഥികൂടം പോലീസ് കണ്ടെടുത്തത്.
കമ്പം വെസ്റ്റ് വനംവകുപ്പ് പരിശോധന നടത്തിയപ്പോഴാണ് കമ്പംമെട്ട് ചെക്ക് പോസ്റ്റിന് സമീപം വനമേഖലയിൽ അസ്ഥികൂടം കണ്ടെത്തിയത്. ഇക്കാര്യം വനംവകുപ്പ് കമ്പം നോർത്ത് പൊലീസിനെ അറിയിച്ചുതിനെ തുടർന്ന് അവർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
കണ്ടെടുത്ത അസ്ഥികൂടത്തിന് 80 മുതൽ 90 ദിവസം വരെ പഴക്കമുണ്ട്.അസ്ഥിയുടെ സാമ്പിൾ പരിശോധന റിപ്പോർട്ട് ലഭിച്ച ശേഷമെ മരണവിവരം പൂർണ്ണമായി വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.
അസ്ഥികൂടം കണ്ടെത്തിയത് അതിർത്തി മേഖലയിൽ നിന്നായതുകൊണ്ട് തന്നെ ഇടുക്കി ജില്ലയിൽ നിന്നും കാണാതായവരെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചുവരികയാണ്.കമ്പം നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(file photo)