അടൂര്‍ ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് പുക: യാത്രക്കാര്‍ ഇറങ്ങി പച്ചിലയ്ക്ക് അടിച്ചു കെടുത്തി

0 second read
0
0

അടൂര്‍: ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് പുക ഉയര്‍ന്നത് പരിഭ്രാന്തി പടര്‍ത്തി. ബൈപ്പാസില്‍ വൈകിട്ട് 4.20 നാണ് സംഭവം. കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ ഇയാണ്‍ കാറിന്റെ മുന്‍വശത്തു നിന്നും
പുക ഉയര്‍ന്നു. ഡ്രൈവര്‍ പെട്ടെന്ന് തന്നെ കാര്‍ നിര്‍ത്തി യാത്രക്കാര്‍ എല്ലാവരും പുറത്തിറങ്ങി. എന്‍ജിന്‍ ഭാഗത്തെ വയറിങ് ഇന്‍സുലേഷന് തീപിടിച്ചിരുന്നു.
ഉടന്‍ തന്നെപച്ചിലകള്‍ വെട്ടി തീ അടിച്ചു കെടുത്തി അപകടം ഒഴിവാക്കി.
ബൈപാസില്‍ കെ.എഫ്.സിക്ക് സമീപമായിരുന്നു സംഭവം. സ്‌റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ ഫോഴ്‌സ് സംഭവ സ്ഥലത്തെത്തിയിരുന്നു.

Load More Related Articles
Load More By Veena
Load More In LOCAL

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…