എസ്എംവൈഎമ്മിന്റെ ആഭിമുഖ്യത്തില്‍ ജര്‍മനിയില്‍ ആദ്യത്തെ നാഷണല്‍ യൂത്ത് കോണ്‍ഫറന്‍സ് നടന്നു

0 second read
Comments Off on എസ്എംവൈഎമ്മിന്റെ ആഭിമുഖ്യത്തില്‍ ജര്‍മനിയില്‍ ആദ്യത്തെ നാഷണല്‍ യൂത്ത് കോണ്‍ഫറന്‍സ് നടന്നു
0

ജര്‍മനിയിലെ സിറോ മലബാര്‍ യുവജനസംഘടന ആയ എസ്എംവൈഎമ്മിന്റെ ആഭിമുഖ്യത്തില്‍ ആദ്യത്തെ നാഷണല്‍ യൂത്ത് കോണ്‍ഫറന്‍സ് എവേക് ജര്‍മനി കൊളോണ്‍ ലീബ്ഫ്രാവെന്‍ പള്ളിയില്‍ സിറോ മലബാര്‍ കമ്മ്യൂണിറ്റിയുമായി ചേര്‍ന്ന് നടത്തി. യൂറോപ്പ് അപ്പസ്‌തോലിക വിസിറ്റേറ്റര്‍ സ്റ്റീഫന്‍ ചിറപ്പണത്തു ഉദ്ഘാടനം നിര്‍വഹിച്ചു. യൂറോപ്പ് യൂത്ത് ഡയറക്ടര്‍ ഫാ. ബിനോജ് മുളവരിക്കല്‍ നേതൃത്വം നല്‍കി. സിറോ മലബാര്‍ കമ്യൂണിറ്റിയുടെ കോര്‍ഡിനേറ്ററും എസ്എംവൈഎം ജര്‍മനിയുടെ ചാപ്ലൈനും ആയ ഫാ. ഇഗ്‌നേഷന്‌സ് ചാലിശ്ശേരി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. എഴുത്തുകാരനും മോട്ടിവേഷണല്‍ സ്പീക്കറുമായ ജോസഫ് അന്നക്കുട്ടി ജോസ് മുഖ്യാതിഥി ആയിരുന്നു.

ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരുന്നൂറോളം യുവജനങ്ങള്‍ പങ്കെടുത്തു. 32 സന്യാസിനിമാരും നിരവധി വൈദികരും സംബന്ധിച്ചു. യുവജനങ്ങള്‍ക്കായി കൗണ്‍സിലിങ് ഏര്‍പ്പെടുത്തിയിരുന്നു. 11 വൈദീകര്‍ സമൂഹബലി അര്‍പ്പിച്ചു.

Load More Related Articles
Load More By Veena
Load More In WORLD
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…