വള്ളസദ്യയ്ക്കിടെ മാല മോഷണം: സ്ഥിരം മോഷ്ടാക്കളായ മൂന്നു തമിഴ്‌നാടോടി സ്ത്രീകള്‍ പിടിയില്‍

0 second read
Comments Off on വള്ളസദ്യയ്ക്കിടെ മാല മോഷണം: സ്ഥിരം മോഷ്ടാക്കളായ മൂന്നു തമിഴ്‌നാടോടി സ്ത്രീകള്‍ പിടിയില്‍
0

പത്തനംതിട്ട: ആറന്മുള വള്ളസദ്യ സമാപിക്കുന്ന ദിവസത്തെ തിക്കിലുംതിരക്കിനുമിടെ തിരുവനന്തപുരം സ്വദേശിനിയുടെ രണ്ടു പവന്റെ മാലമോഷ്ടിച്ച തമിഴ് നാടോടി സ്ത്രീകളെ പൊലീസും ഭക്തരും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ പിടികൂടി. മാല മോഷണം പതിവാക്കിയ മൂവര്‍ക്കുമെതിരേ കേരളത്തിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ ഇവര്‍ക്കെതിരേ മാല മോഷണത്തിന് കേസുണ്ട്.

തമിഴ്‌നാട് വേളൂര്‍ പെരുമുഖ ഡോര്‍ നമ്പര്‍ 13 ല്‍ താമസിക്കുന്ന സുരേഷിന്റെ ഭാര്യ സുധ(40), സേലം ചിന്നാലം മുത്തുമാരി തെരുവ് ഡോര്‍ നമ്പര്‍ 9/26 ല്‍ താമസിക്കുന്ന മാരി മുത്തുവിന്റെ ഭാര്യ കാവ്യ (32), മുത്തുമാരി തെരുവില്‍ 9/26 ഉഷ(30)എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച ആയിരുന്നു ആറന്മുള വള്ളസദ്യയുടെ സമാപനം. ഉച്ചയ്ക്ക് 12:30 ന് ക്ഷേത്ര പരിസരത്തു നിന്നുമാണ് ഇവര്‍ മാല പൊട്ടിച്ച് കടന്നത്. നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിലില്‍ പഴയ പൊലീസ് സ്‌റ്റേഷന് സമീപം വച്ച് സംശയാസ്പദമായ സാഹചര്യത്തില്‍ ഇവരെ കണ്ടെത്തി. ദേഹ പരിശോധന നടത്തിയപ്പോള്‍ രണ്ടു പവന്‍ തൂക്കം വരുന്ന മാലയും ആയിരം രൂപയും കണ്ടെടുത്തു.

പെരുമ്പാവൂര്‍, കൊടുങ്ങല്ലൂര്‍, ഉദയംപേരൂര്‍,ആറ്റിങ്ങല്‍, പാങ്ങോട്, വഞ്ചിയൂര്‍, എറണാകുളം, സെന്‍ട്രല്‍, ചെങ്ങമനാട്, കുന്നത്തുനാട്, പൂന്തുറ, പന്തളം, ഇരവിപുരം, ശാസ്താംകോട്ട, എളമക്കര, പാറശാല, വഞ്ചിയൂര്‍, ചാത്തന്നൂര്‍, പത്തനംതിട്ട എന്നീ സ്‌റ്റേഷനുകളില്‍ മാല മോഷണ കേസുകള്‍ ഇവരുടെ പേരിലുണ്ട്. പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാറിന്റെ മേല്‍നോട്ടത്തില്‍ ആറന്മുള പോലീസ് ഇന്‍സ്‌പെക്ടര്‍ സി.കെ.മനോജ്, എസ്.ഐമാരായ അലോഷ്യസ് അലക്‌സാണ്ടര്‍, ജയന്‍,സിവില്‍ പോലീസ് ഓഫീസര്‍മാരായ സലിം, പ്രദീപ്, അനിലേഷ്, ഉമേഷ്, രാജഗോപാല്‍, ജിതിന്‍ ഗബ്രിയേല്‍, താജുദ്ദീന്‍, ബിയാന്‍സ, അപര്‍ണ എന്നിവര്‍ അടങ്ങുന്ന സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം: തമിഴ്‌നാട്ടുകാരനായ പ്രതിയെ റിമാന്‍ഡ് ചെയ്തു

റാന്നി: പോക്‌സോ നിയമപ്രകാരമെടുത്ത ലൈംഗികാതിക്രമക്കേസില്‍ 45 കാരനെ റിമാന്‍ഡ് ചെയ്തു. തമിഴ്‌…