
പത്തനംതിട്ട: സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അനധികൃതമായി കൈപ്പറ്റിയതിന് ജില്ലയില്‍ രണ്ടു റവന്യൂ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. അടൂര്‍ താലൂക്കിസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരായ എം.എസ്. ബിജുകുമാര്‍, ജി. രാജഗോപാല്‍ എന്നിവരെയാണ് ലാന്‍ഡ് റവന്യൂ അഡിഷണല്‍ സെക്രട്ടറി ജെ. ബിജു സസ്‌പെന്‍ഡ് ചെയ്തു കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സര്‍വേ ഭൂരേഖ വകുപ്പില്‍ നിന്ന് നാലു പേരെയും റവന്യൂ വകുപ്പില്‍ നിന്ന് 34 പേരെയുമാണ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ബിജു കുമാര്‍ 36,800 രൂപയും ജി. രാജഗോപാല്‍ 30,600 രൂപയുമാണ് അനധികൃതമായി കൈപ്പറ്റിയത്. ഈ തുക 18 ശതമാനം പലിശ സഹിതം തിരികെ ഈടാക്കണമെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.