തിരുവല്ല: കുടുംബസ്വത്ത് നല്‍കിയില്ലെന്ന കാരണം പറഞ്ഞ് വയോധികനെ
ക്രൂരമായി മര്‍ദിച്ചു പരുക്കേല്‍പ്പിച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു.
കവിയൂര്‍ ഞാലിക്കണ്ടം പാറപ്പുഴ വാര്യത്ത് വര്‍ക്കി (75)യെ മര്‍ദ്ദിച്ച കേസില്‍ മകന് മോന്‍സി(44) ആണ് പോലീസിന്റെ പിടിയിലായത്.
ഇരു കൈകള്‍ക്കും ഒടിവും വാരിയല്ലിന് പൊട്ടലുമേറ്റ വര്‍ക്കിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി പത്തരയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സ്വത്ത് എഴുതി നല്‍കാത്തതിനെ ചൊല്ലി മദ്യത്തിന് അടിമയായ മോന്‍സി വീട്ടില്‍ വഴക്കുണ്ടാക്കുക പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പതിവുപോലെ വെള്ളിയാഴ്ചയും മദ്യപിച്ച് എത്തിയ മോന്‍സി വസ്തുവിന്റെ പേരില്‍ പിതാവുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ ക്ഷുഭിതനായി വീട്ടു പരിസരത്ത് കിടന്നിരുന്ന വടി ഉപയോഗിച്ച് വര്‍ക്കിയെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ ശനിയാഴ്ച പുലര്‍ച്ചെയോടെ വീടിന് സമീപത്തു നിന്നുമാണ് പിടികൂടിയത്.