കുടുംബവഴക്ക് പരുമലയില്‍ മകന്‍ മാതാപിതാക്കളെ വെട്ടിക്കൊന്നു: പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

0 second read
Comments Off on കുടുംബവഴക്ക് പരുമലയില്‍ മകന്‍ മാതാപിതാക്കളെ വെട്ടിക്കൊന്നു: പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു
0

തിരുവല്ല: പുളിക്കീഴ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പരുമല നാക്കടയില്‍ മകന്‍ മാതാപിതാക്കളെ വെട്ടിക്കൊന്നു. ആശാരിപറമ്പില്‍ കൃഷ്ണന്‍ കുട്ടി (80), ഭാര്യ ശാരദ (75) എന്നിവരാണ് മകന്‍ അനില്‍കുമാറിന്റെ (50) വെട്ടേറ്റ് മരിച്ചത്. രാവിലെ ഒമ്പതിനാണ് സംഭവം. ദമ്പതികള്‍ താമസിക്കുന്ന വീടിനോട് ചേര്‍ന്ന് മറ്റൊരു മകന്റെ വീട്ടിലാണ് അനില്‍ കുമാര്‍ താമസിച്ചിരുന്നത്. മകനും മാതാപിതാക്കളുമായി വഴക്ക് പതിവായിരുന്നുവെന്ന് പറയുന്നു. ഇന്ന് രാവിലെ വീട്ടിലേക്ക് കയറിച്ചെന്ന അനില്‍ മാതാപിതാക്കളുമായി വഴക്കിടുകയും അടുക്കളയില്‍ നിന്ന് വാക്കത്തിയെടുത്ത് തുരുതുരാ വെട്ടുകയുമായിരുന്നു. രണ്ടു പേര്‍ക്കും ശരീരത്തിന്റെ പല ഭാഗത്തും കഴുത്തിനും വെട്ടേറ്റു. മൃതദേഹങ്ങള്‍ വീടിന് മുറ്റത്താണ് കാണപ്പെട്ടത്. അനില്‍ കുമാര്‍ രണ്ടു തവണ വിവാഹം കഴിച്ചിട്ടുണ്ട്. രണ്ടു ഭാര്യമാരും വിവാഹ ബന്ധം വേര്‍പെടുത്തി. ഇയാളുടെ സഹോദരന്‍ വിദേശത്താണ്. സഹോദരിയെ വിവാഹം കഴിച്ച് അയച്ചു. പ്രതി പുളിക്കീഴ് പൊലീസിന്റെ കസ്റ്റഡിയിലുണ്ട്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…