ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്റംഗം ശബരിമല ദര്‍ശനം നടത്തി: എത്തിയത് ഈസ്‌റ്റേണ്‍ കേപ്പ് പ്രവിശ്യയിലെ എം.പി തിരുവല്ലക്കാരന്‍ അനില്‍കുമാര്‍ കേശവപിള്ള

0 second read
0
0

ശബരിമല: ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്റിലേക്ക് തുടര്‍ച്ചയായ രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ട മലയാളിയായ അനില്‍കുമാര്‍ കേശവപിള്ള ശബരിമല ദര്‍ശനം നടത്തി. നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഭാര്യ മിനി പിള്ള, സുഹൃത്ത് നരേന്ദ്രന്‍ എന്നിവരോടൊപ്പം അനില്‍ കുമാര്‍ അയ്യപ്പ ദര്‍ശനത്തിനായി എത്തിയത്. ദക്ഷിണാഫ്രിക്കയിലെ ഈസ്‌റ്റേണ്‍ കേപ്പ് പ്രവിശ്യയില്‍ നിന്നും ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് 2019 ലും 2024 ലും മെമ്പര്‍ ഓഫ് പ്രൊവിന്‍ഷ്യല്‍ ലെജിസ്ലേച്ചര്‍ ( എം.പി.എല്‍ ) ആയി തെരഞ്ഞെടുക്കപ്പെട്ട അനില്‍ കുമാര്‍ 74 അംഗ സഭയിലെ ഏക ഇന്ത്യന്‍ വംശജന്‍ കൂടിയാണ്. തിരുവല്ല മന്നംകരച്ചിറ സ്വദേശിയും മതില്‍ഭാഗം മാലിയില്‍ പരേതനായ കേശവപിള്ളയുടെയും ഈശ്വരി പിള്ളയുടെയും മകനായ അനില്‍ കുമാര്‍ 1990 കാലഘട്ടത്തിലാണ് ദക്ഷിണാഫ്രിക്കയില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് ഈസ്‌റ്റേണ്‍ കേപ്പ് പ്രവിശ്യയിലെ രാഷ്ര്ടീയത്തില്‍ സജീവമാവുകയായിരുന്നു. തന്ത്രി, മേല്‍ശാന്തിമാര്‍ എന്നിവരെയും കണ്ട് അനുഗ്രഹം വാങ്ങി സന്തോഷം പങ്കുവെച്ചാണ് മലയിറങ്ങിയത്.

Load More Related Articles
Load More By Veena
Load More In SPECIAL

Leave a Reply

Your email address will not be published. Required fields are marked *

Check Also

പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ബസ് ജീവനക്കാരുടെ ഏറ്റുമുട്ടല്‍: തകര്‍ന്ന കണ്ണാടിച്ചില്ല് കണ്ണില്‍ തറച്ച് യാത്രക്കാരിക്ക് പരുക്ക്

പത്തനംതിട്ട: സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ റോഡിലും ബസ് സ്റ്റാന്‍ഡിലും നടത്തിയ ഏറ്റുമുട…