പത്തനംതിട്ടയില്‍ രണ്ടാഴ്ചയായി എസ്പി ഇല്ല: ഇവിടം മോഹിച്ച് നിരവധി പേര്‍: കണ്‍ഫേര്‍ഡ് ഐപിഎസുകാര്‍ പത്തനംതിട്ട എസ്പിയാകാന്‍ പിടിവലിനടത്തുന്നുവെന്ന് റിപ്പോര്‍ട്ട്

0 second read
Comments Off on പത്തനംതിട്ടയില്‍ രണ്ടാഴ്ചയായി എസ്പി ഇല്ല: ഇവിടം മോഹിച്ച് നിരവധി പേര്‍: കണ്‍ഫേര്‍ഡ് ഐപിഎസുകാര്‍ പത്തനംതിട്ട എസ്പിയാകാന്‍ പിടിവലിനടത്തുന്നുവെന്ന് റിപ്പോര്‍ട്ട്
0

പത്തനംതിട്ട: ജില്ലയ്ക്ക് പൊലീസ് മേധാവി ഇല്ലാതെയായിട്ട് രണ്ടാഴ്ച. ഇവിടെ യുണ്ടായിരുന്ന സ്വപ്നില്‍ മധുകര്‍ മഹാജന്‍ ഡെപ്യൂട്ടേഷനില്‍ എന്‍ഐഎയിലേക്ക് പോയതിന് ശേഷം ആരെയും നിയമിച്ചിട്ടില്ല. കോട്ടയം എസ്പി കാര്‍ത്തിക്കിന് അധിക ചുമതല നല്‍കിയിരിക്കുകയാണ്. എന്നാല്‍, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വന്നതിന് ശേഷം അദ്ദേഹത്തിന് ഇവിടേക്ക് തിരിഞ്ഞു നോക്കാന്‍ സമയം ലഭിക്കുന്നില്ല എന്നുളളതാണ് സത്യം.

സിപിഎം നേതാക്കളുടെ ഇഷ്ടക്കാരായ കണ്‍ഫേര്‍ഡ് ഐപിഎസുകാരെ നിയമിക്കുന്നതിന് വേണ്ടിയുള്ള ചരടുവലികള്‍ നടക്കുന്നതാണ് എസ്പി നിയമനം വൈകാന്‍ കാരണം. ഓരോ ഉദ്യോഗസ്ഥര്‍ക്കും വേണ്ടി ഒരോ നേതാക്കള്‍ രംഗത്തുണ്ട്. സിപിഎം ജില്ലാ സെക്രട്ടറിയെ കാണാന്‍ നിരവധി ഉേദ്യാഗസ്ഥര്‍ എത്തുന്നുണ്ടാണ് എന്ന് അറിയുന്നത്. മുന്‍പ് അടൂര്‍, പത്തനംതിട്ട എന്നിവിടങ്ങളില്‍ ഡിവൈഎസ്പി ആയിരുന്ന വി. അജിത്തിന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. 2019 ബാച്ച് ഐപിഎസ് കണ്‍ഫേര്‍ഡ് ഉദ്യോഗസ്ഥനാണ് അജിത്ത്. മറ്റു ചിലരും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയാകാന്‍ അരയും തലയും മുറുക്കി രംഗത്തുണ്ട്. മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ പ്രതിയാവുകയും പിന്നീട് ഐപിഎസ് നേടുകയും ചെയ്ത എന്‍. അബ്ദുള്‍ റഷീദും പത്തനംതിട്ട എസ്പിയാകാനുള്ള മത്സരത്തിനുണ്ടെന്നാണ് സൂചന. പക്ഷേ, സിപിഎമ്മിന് ഇദ്ദേഹത്തെ താല്‍പര്യമില്ലെന്നാണ് അറിയുന്നത്. റഷീദിനെതിരേ സിബിഐയുടെ റിവ്യൂ ഹര്‍ജി ഹൈക്കോടതിയില്‍ നിലനില്‍ക്കുകയാണ്. റഷീദിന് ഐപിഎസ് നല്‍കിയതിനെതിരേ പരാതികളും നിലവിലുണ്ട്.

പ്രമാദമായ നിരവധി കേസുകളുടെ അന്വേഷണം ഏകോപിപ്പിക്കാന്‍ നിലവില്‍ ജില്ലയില്‍ ആളില്ല. പുളിക്കീഴ് സ്‌റ്റേഷന്‍ പരിധിയിലാണ് ഏറ്റവുമധികം കേസുകള്‍ കഴിഞ്ഞ ഒരു മാസമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്, പ്രസവിച്ചു കിടന്ന യുവതിയെ വായു കുത്തി വച്ച് കൊല്ലാന്‍ ശ്രമിച്ചത് അടക്കമുള്ള കേസുകളാണ് അന്വേഷണം മുന്നോട്ടു പോകാതെ കിടക്കുന്നത്. പാര്‍ട്ടിക്കാരുടെ ചൊല്‍പ്പടിക്കു നില്‍ക്കുന്ന ഉദ്യോഗസ്ഥരെയാണ് ഇവര്‍ കൊണ്ടു വരാന്‍ ശ്രമിക്കുന്നത്. ഡയറക്ടര്‍ ഐപിഎസുകാര്‍ വന്നാല്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയാതെ വരും. കണ്‍ഫേര്‍ഡ് ഐപിഎസുകാര്‍ ഉപകാരസ്മരണ കാണിക്കുമെന്നതിനാലാണ് അവര്‍ക്ക് വേണ്ടി ചരടുവലി നടക്കുന്നത്.

Load More Related Articles
Load More By Veena
Load More In EXCLUSIVE
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…