ഇലന്തൂരില്‍ വന്‍ സ്പിരിറ്റ് വേട്ട: 490 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് സംഘം പിടികൂടി

1 second read
Comments Off on ഇലന്തൂരില്‍ വന്‍ സ്പിരിറ്റ് വേട്ട: 490 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് സംഘം പിടികൂടി
0

ഇലന്തൂര്‍: എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ 490 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. ഒരാളെ കസ്റ്റഡിയില്‍ എടുത്തു. രണ്ടു പേരെ പ്രതി ചേര്‍ത്തു. ഇലന്തൂര്‍ ആശാരിമുക്ക് പേഴുംകാട്ടില്‍ സി.സി. രാജേഷ് കുമാറി(45)ന്റെ വീട്ടിലെ ആട് ഫാമില്‍ നിന്നും വെളളിയാഴ്ച വൈകിട്ട് ആറിനാണ് സ്പിരിറ്റ് പിടികൂടിയത്.

ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ വി.എ.പ്രദീപിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 35 ലിറ്ററിന്റെ 14 കന്നാസുകളിലായിട്ടാണ് സ്പിരിറ്റ് ഒളിപ്പിച്ചു വച്ചിരുന്നത് പത്തനംതിട്ട എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. ഷാജിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രാജേഷിനെ അവിടെ വച്ച് അറസ്റ്റ് ചെയ്തു.

കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള രതീഷ്, രോഹിണിയില്‍ സജി എന്നിവരെയും പ്രതികളാക്കിയാണ് കേസ് എടുത്തിട്ടുള്ളത്. സജി, രാജേഷിന്റെ വീട്ടില്‍ സ്ഥിരമായി വന്നു പോകുന്നതായി വിവരം കിട്ടിയിരുന്നു. റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ശ്യാംകുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എസ്. സുരേഷ് കുമാര്‍, ഡി. സുരേഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിമില്‍, നിയാദ് എസ്. പാഷ , ബിനുരാജ്, സോമശേഖരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ റാണി എന്നിവര്‍ പങ്കെടുത്തു.

 

 

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …