അടൂര്‍: നെല്ലിമൂട്ടില്‍ പടിക്ക് സമീപം മാനെ കണ്ടത് കൗതുകമായി നെല്ലിമൂട്ടില്‍ പടി സെവന്ത് ഡേ പള്ളിയോട് ചേര്‍ന്നുള്ള റോഡിന്റെ കിഴക്ക് ഭാഗത്തെ കണ്ടത്തിന്റെ വരമ്പത്താണ് മാനിനെ കണ്ടത്. ഇന്നലെ വൈകിട്ട് മൂന്ന് മണിക്കായിരുന്നു സംഭവം. ഒത്ത വലിപ്പമുള്ള മാനിന് മങ്ങിയ ചന്ദന നിറമാണ്. ഇടക്കിടെ വെള്ള പുള്ളികളും ശിഖരം പോലെ ചെറിയ നീളന്‍ കൊമ്പുകളുമുണ്ട്. ഏറെ നേരം കൊമ്പുകള്‍ കുലുക്കി നിന്ന മാനിനെ കണ്ട് വയലില്‍ മേഞ്ഞിരുന്ന പശുക്കള്‍ ശബ്ദമുണ്ടാക്കി. ഇതോടെ മാന്‍ ഓടിപ്പോയി. മാന്‍ എവിടെ നിന്നു വന്നുവെന്നതാണ് നാട്ടുകാരെ കുഴപ്പിക്കുന്നത്.