
ഷാർജ: ജീവകാരുണ്യ സംഘടനയായ സ്രോതസ്സ് ഷാർജ “കുടുംബ സംഗമം-2025” സംഘടിപ്പിച്ചു. നിറപ്പകിട്ടാർന്ന പരിപാടികളോട് അജ്മാൻ ഒയാസിസ് ഫാം ഹൗസിൽ നടന്ന സംഗമം പ്രസിഡൻറ് ഡേവിഡ് വർഗീസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സുനിൽ മാത്യു, ട്രഷറർ മനോജ് മാത്യു, വർഗീസ് ജോർജ്, റെജി സാമുവൽ, ബിജോ കളിയ്ക്കൽ, സാമുവൽ ജോസ് എന്നിവർ പ്രസംഗിച്ചു.
കുട്ടികളുടെ വിവിധ കലാപരിപാടികൾ, വിനോദ മത്സരങ്ങൾ, പരിചയപ്പെടുത്തൽ, ഉൾപ്പെടെയുള്ള പരിപാടികൾ സംഗമത്തോടനുബന്ധിച്ച് നടത്തി. അനു റെജി, റിയാ തോമസ് എന്നിവർ കലാകായിക മത്സരങ്ങൾക്ക് നേതൃത്വം നൽകി. മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി അഭിനന്ദിച്ചു. സിൽവർ ജൂബിലി ആഘോഷത്തെപ്പറ്റിയും ഈ വർഷത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളെ സംബന്ധിച്ചും ജനറൽ സെക്രട്ടറി സുനിൽ മാത്യു ലഘു വിവരണം നടത്തി. യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്ന് മുന്നൂറോളം അംഗങ്ങൾ കുടുംബ സംഗമത്തിൽ പങ്കാളികളായി.