ആംബുലന്‍സ് ഡ്രൈവര്‍മാരുടെ മധ്യസ്ഥ ചര്‍ച്ച കൈയാങ്കളിയിലെത്തി: ഒരാള്‍ക്ക് കുത്തേറ്റു: സംഭവം അടൂര്‍ മണക്കാലായില്‍

0 second read
Comments Off on ആംബുലന്‍സ് ഡ്രൈവര്‍മാരുടെ മധ്യസ്ഥ ചര്‍ച്ച കൈയാങ്കളിയിലെത്തി: ഒരാള്‍ക്ക് കുത്തേറ്റു: സംഭവം അടൂര്‍ മണക്കാലായില്‍
0

അടൂര്‍: ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി പാര്‍ട്ടി നേതൃത്വത്തില്‍ മധ്യസ്ഥത ചര്‍ച്ച നടക്കുന്നതിനിടെയുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. മണക്കാല സ്വദേശി ഷിബിന്‍ തമ്പി(27)യ്ക്കാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പുറത്തേറ്റ കുത്ത് ശ്വാസകോശത്തിലേക്ക് തുളഞ്ഞിറങ്ങിയതാണ് നില ഗുരുതരമാകാന്‍ കാരണം.

ശനിയാഴ്ച രാത്രി 7.30ന് മണക്കാല ജനശക്തി നഗറിലെ വായനശാലയ്ക്ക് സമീപമാണ് പ്രശ്‌നം. ഷിബിനുമായുള്ള പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി സിപിഎം മണക്കാല ലോക്കല്‍ സെക്രട്ടറി മറ്റ് ആംബുലന്‍സ് ഡ്രൈവര്‍മാരായ പന്നിവിഴയില്‍ വാടകയ്ക്ക് താമസിക്കുന്ന പറക്കോട് സ്വദേശി കണ്ണന്‍, ഇടത്തിട്ട സുബിന്‍ എന്നിവരെ വിളിച്ചു വരുത്തുകയായിരുന്നു. ചര്‍ച്ച നടക്കുന്നതിനിടെ ഇരുകൂട്ടരും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. മുന്‍വൈരാഗ്യം മൂലം ഷിബിനെ കുത്തുകയായിരുന്നുവെന്ന് പറയുന്നു. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.

കഴിഞ്ഞ ജൂലൈയില്‍ സുബിനും കണ്ണനും ചേര്‍ന്ന് ശ്രീലേഷ് എന്ന ആംബുലന്‍സ് ഡ്രൈവറെ മര്‍ദിച്ചിരുന്നു. ഈ കേസില്‍ റിമാന്‍ഡില്‍ നിന്ന് ഇറങ്ങിയതിന് ശേഷമാണ് പുതിയ പ്രശ്‌നം.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം: തമിഴ്‌നാട്ടുകാരനായ പ്രതിയെ റിമാന്‍ഡ് ചെയ്തു

റാന്നി: പോക്‌സോ നിയമപ്രകാരമെടുത്ത ലൈംഗികാതിക്രമക്കേസില്‍ 45 കാരനെ റിമാന്‍ഡ് ചെയ്തു. തമിഴ്‌…