
റാന്നി: ഇട്ടിയപ്പാറ ബാറിനു മുന്നിലെ കത്തിക്കുത്ത് ഉണ്ടായ സംഭവത്തില്‍ പോലീസ് ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. വൈകിട്ട് മൂന്നിന് രണ്ടു പേര്‍ തമ്മിലുള്ള പണത്തെപ്പറ്റിയുള്ള വക്കേറ്റമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. റാന്നി മുക്കാലുമണ്‍ പുലയകുന്നില്‍ സിബി ഇടുക്കളക്കാണ് കുത്തില്‍ പരുക്കേറ്റത്.
സംഭവത്തില്‍ റാന്നി മന്ദിരം സ്വദേശി ചരിവുപുരയിടത്തില്‍ സിബി ആന്റണിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സിബി ആന്റണിയും സിബി ഇടുക്കളയും ചേര്‍ന്ന് ബാറില്‍ മദ്യപിച്ച ശേഷം പുറത്ത് റോഡില്‍ ഇറങ്ങിയാണ് വാക്ക് തര്‍ക്കം ഉണ്ടാക്കിയത്. രണ്ടു പേരും പണം കൊടുക്കല്‍ വാങ്ങല്‍ സംബന്ധിച്ച് മുന്‍ വൈരാഗ്യം ഉള്ളതായി പോലീസ് പറഞ്ഞു. സബ് ഇന്‍സ്‌പെക്ടര്‍, ശ്രീജിത്ത് ജനാര്‍ദനനന്റെ നേതൃത്വത്തില്‍ സി.പി.ഒ.മാരായ.ബിജുമാത്യു, ഹരികൃഷ്ണന്‍, സലാം എന്നിവര്‍ ചേര്‍ന്നാണ് മേല്‍ നടപടി സ്വീകരിച്ചത്.