
അജോ കുറ്റിക്കന്‍
കൊച്ചി: ‘പത്ത് കോടിയിലധികം ആസ്തിയുള്ള മുന്‍ മന്ത്രിമാരുടെയും മുന്‍ എംപിമാരുടെയും പെന്‍ഷന്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കുന്നു’ വെന്ന സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം കൊടുക്കുമ്പോഴും ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
എംപിമാര്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ റദ്ദാക്കണമെങ്കില്‍ 1954 ലെ പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം, അലവന്‍സ്, പെന്‍ഷന്‍ നിയമം ഭേദഗതി ചെയ്യണം . എന്നാല്‍ ഇത്തരത്തിലുള്ള ഭേദഗതികളൊന്നും നടപ്പാക്കിയിട്ടില്ല.നിലവിലെ ചട്ട പ്രകാരം ഒരു മുന്‍ എംപിക്ക് പ്രതിമാസം 25,000 രൂപ പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സേവനമനുഷ്ഠിച്ച ഓരോ വര്‍ഷത്തിനും പ്രതിമാസം 2,000 രൂപ അധികവും ലഭിക്കും.
നിശ്ചിത പരിധിയില്‍ കൂടുതല്‍ ആസ്തിയുള്ള മുന്‍ എംപിമാര്‍ക്ക് പെന്‍ഷന്‍ നല്‍കരുതെന്ന് നിയമത്തില്‍ വ്യക്തമാക്കിയിട്ടില്ല. പെന്‍ഷന്‍ 1000 രൂപയില്‍ നിന്ന് വര്‍ദ്ധിപ്പിച്ചതായി ലോക്‌സഭ സെക്രട്ടേറിയറ്റ് അടുത്തിടെ ഉത്തരവും ഇറക്കിയിരുന്നു.