വിമാനക്കൂലി കുറയ്ക്കുന്നത് ലക്ഷ്യമിട്ട് സംസ്ഥാന ബജറ്റ്: കോര്‍പ്പസ് ഫണ്ട് സ്ഥാപിക്കും: 50 കോടി മാറ്റി വയ്ക്കുമെന്ന് ധനമന്ത്രി

0 second read
Comments Off on വിമാനക്കൂലി കുറയ്ക്കുന്നത് ലക്ഷ്യമിട്ട് സംസ്ഥാന ബജറ്റ്: കോര്‍പ്പസ് ഫണ്ട് സ്ഥാപിക്കും: 50 കോടി മാറ്റി വയ്ക്കുമെന്ന് ധനമന്ത്രി
0

തിരുവനന്തപുരം: വിമാനക്കൂലി കുറയ്ക്കുന്നത് ലക്ഷ്യമിട്ട് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനം. പ്രവാസികള്‍ക്കായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ് ധനമന്ത്രി അവതരിപ്പിച്ച ബജറ്റില്‍ പറയുന്നത്. വിമാനക്കൂലി നിയന്ത്രിച്ചു നിര്‍ത്താന്‍ കോര്‍പ്പസ് ഫണ്ട് സ്ഥാപിക്കുമെന്നും ഇതിനായി 50 കോടി മാറ്റിവയ്ക്കുന്നതായും ധനമന്ത്രി പറഞ്ഞു.

വര്‍ക്ക് നിയര്‍ ഹോമിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ബജറ്റില്‍ പദ്ധതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാവും ഇതു നടപ്പാക്കുകയും ഇതിനു പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 50 കോടി രൂപ നീക്കി വച്ചു.

ഡല്‍ഹി പ്രഗതി മൈതാനത്തു നടക്കുന്ന രാജ്യാന്തര വ്യാപാര മേളയുടെ മാതൃകയില്‍ തിരുവനന്തപുരത്ത് സ്ഥിരം വ്യാപാര മേള സംഘടിപ്പിക്കും. ഇതിനായി 15 കോടി നീക്കി വയ്ക്കും. കേരളം കടക്കെണിയില്‍ അല്ലെന്നും കൂടുതല്‍ വായ്പ എടുക്കാനുള്ള ധനസ്ഥിതി ഉണ്ടെന്നും ബജറ്റ് അവതരണ വേളയില്‍ മന്ത്രി പറഞ്ഞു.

വായ്പയെടുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റേത് യാഥാസ്ഥിതിക സമീപനമാണ്. ഇതു വളര്‍ച്ചയെ ബാധിക്കും. കേരളത്തിന്റെ കടമെടുപ്പു പരിധിയില്‍ കേന്ദ്രം കുറവു വരുത്തിയെന്ന് മന്ത്രി പറഞ്ഞു. കടമെടുപ്പു പരിധിയില്‍ 4000 കോടിയുടെ കുറവാണ് വരുത്തിയത്. ഇതു സംസ്ഥാനത്തിന്റെ വളര്‍ച്ചയെ ബാധിക്കുന്ന നടപടിയാണ്. കേരളത്തിന്റെ വായ്പാനയത്തില്‍ മാറ്റമില്ലെന്നു ധനമന്ത്രി പറഞ്ഞു.

കേരളം വളര്‍ച്ചയുടെ പാതയില്‍ ആണ്. സംസ്ഥാനത്തിന്റെ വ്യവസായ രംഗം ഉള്‍പ്പെടെ തിരിച്ചുവരവു നടത്തിയെന്ന് മന്ത്രി പറഞ്ഞു.

Load More Related Articles
Load More By chandni krishna
Load More In KERALAM
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …