
തിരുവല്ല: ഇന്ത്യന്‍ റുമറ്റോളജി അസോസിയേഷന്‍ കേരള ഘടകം എം.എഫ്.ടി.സി കണ്‍വന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച സംസ്ഥാനതല ഏകദിന ശില്പശാല ആന്റോ ആന്റണി എം.പി ഉദഘാടനം ചെയ്തു. ബിലിവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രി ഡയറക്ടറും സിഇഓയുമായ പ്രഫ. ഡോ. ജോര്‍ജ് ചാണ്ടി മറ്റീത്ര മുഖ്യപ്രഭാഷണം നടത്തി. ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി റുമറ്റോളജി ആന്‍ഡ് ക്ലിനിക്കല്‍ ഇമ്മ്യൂണോളജി വിഭാഗം മേധാവിയും ശില്പശാലയുടെ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഡോ. വിഷ്ണു എസ്. ചന്ദ്രന്‍, റുമറ്റോളജി അസോസിയേഷന്‍ കേരള ഘടകം പ്രസിഡന്റ് പ്രഫ.ഡോ.ബി.പത്മകുമാര്‍, സെക്രട്ടറി ഡോ. പത്മനാഭ ഷേണായി, ദേശീയ സെക്രട്ടറി പ്രഫ.ഡോ.വിനോദ് രവീന്ദ്രന്‍, സയന്റിഫിക് കമ്മറ്റി ചെയര്‍മാന്‍ ഡോ.സി.ബി.മിഥുന്‍, സയന്റിഫിക് കോ-ഓര്‍ഡിനേറ്റര്‍ ഡോ.എസ്. ശ്രീനാഥ് എന്നിവര്‍ പ്രസംഗിച്ചു.
രോഗത്തെയും ചികിത്സാരീതികളെയും സംബന്ധിച്ച് ധാരാളം തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്ന ചികിത്സാവിഭാഗമാണ് റുമറ്റോളജി. പൊതുജനങ്ങള്‍ക്കിടയില്‍ മികച്ച രീതിയില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകതകളെക്കുറിച്ച് ശില്പശാലയില്‍ ചര്‍ച്ചകള്‍ നടന്നു. കേരളത്തിലെ വിവിധ ആശുപത്രികളിലെ റുമറ്റോളജി ആന്‍ഡ് ക്ലിനിക്കല്‍ ഇമ്മ്യൂണോളജി, കാര്‍ഡിയോ തൊറാസിക് സര്‍ജറി, ഓങ്കോളജി, ഡെര്‍മറ്റോളജി, ഒഫ്താല്‍മോളജി, ജനറല്‍ മെഡിസിന്‍ തുടങ്ങിയ വിവിധ മെഡിക്കല്‍ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.