സംസ്ഥാന സീനിയര്‍ ടെന്നിക്കൊയ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങി

0 second read
Comments Off on സംസ്ഥാന സീനിയര്‍ ടെന്നിക്കൊയ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങി
0

പത്തനംതിട്ട: സംസ്ഥാന സീനിയര്‍ ടെന്നിക്കൊയ് ചാമ്പ്യന്‍ഷിപ്പ് മുട്ടത്തുകോണം എസ്.എന്‍.ഡി.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു. ജില്ലാ കലക്ടര്‍ എ. ഷിബു ഉദ്ഘാടനം ചെയ്തു. ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. പദ്മകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ മുഖ്യാതിഥി ആയിരുന്നു. ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി അജിത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ ശശി, സംസ്ഥാന അസോസിയേഷന്‍ വൈസ്പ്രസിഡന്റ് പി.ആര്‍. ഗിരീഷ്, സംസ്ഥാന അസോസിയേഷന്‍ സെക്രട്ടറി ശ്യാമ സ്വാമിനാഥന്‍, ജില്ലാ പ്രസിഡന്റ് കെ. സജീവ്, ഓര്‍ഗനൈസിങ് സെക്രട്ടറി അമല്‍ സന്തോഷ് ജോസഫ്, ജില്ലാ വടംവലി അസോസിയേഷന്‍ പ്രസിഡന്റ് സി.ഡി. മോഹന്‍ദാസ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ.ആര്‍. ശ്രീകുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി. സിരീഷ്, കോമളം മുരളീധരന്‍, പി.കെ. സുനില്‍കുമാര്‍, സുമേഷ് സുകുമാരപണിക്കാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ ജില്ലാ പോലീസ് മേധാവി വി. അജിത് സമ്മാനദാനം നിര്‍വഹിക്കും.

Load More Related Articles
Comments are closed.

Check Also

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: മലയാലപ്പുഴ പോലീസ് പ്രതിയെ കോന്നി പയ്യനാമണിലെ ഭാര്യ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു

പത്തനംതിട്ട: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച്  ഗര്‍ഭിണിയാക്കിയ ക…