അടൂര്‍: മണക്കാലയില്‍ കടയുടെ ഭിത്തി തുരന്ന് മോഷണം. മണക്കാല പ്രദീപ് കുമാറിന്റെ മൂലക്കട സ്റ്റോഴ്സിലാണ് മോഷണം നടന്നത്. തൊട്ടടുത്ത് ഒഴിഞ്ഞ് കടന്ന കടയുടെ പുറക് വശത്തെ കതക് ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയ മോഷ്ടാക്കള്‍ ആ കടയുടെ ഭിത്തി തുരന്നാണ് പ്രദീപിന്റെ കടയില്‍ കയറിയത്. 15000 രൂപയുടെ സ്റ്റേഷനറി സാധനങ്ങളും 11000 രൂപയും മോഷണം പോയി. കടയിലെ ഐസ്ക്രീം കഴിച്ച ശേഷം കപ്പുകളും മറ്റും സമീപത്ത് ഉപേക്ഷിക്കുകയും ചെയ്തു.
സമീപത്തുള്ള ശ്രീകുമാറിന്റെ പുത്തന്‍പുരയ്ക്കല്‍ സ്റ്റോഴ്സിലും മോഷണശ്രമം നടന്നു. കടയുടെ പുറകിലത്തെ ജനല്‍ പാളി പൊളിച്ചെങ്കിലും ആ ഭാഗത്ത് സാധനങ്ങള്‍ വയ്ക്കാനുള്ള ഇരുമ്പ് തട്ട് പിടിപ്പിച്ചതിനാല്‍ മോഷ്ടാക്കള്‍ക്ക് ഉള്ളില്‍ കയറാനായില്ല. പോലീസ് ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തിയിരുന്നു.