
കൊടുമണ്‍: തെരുവുനായ ആക്രമണം. നിരവധി പേരെ തെരുവുനായ കടിച്ച് പരുക്കേല്‍പ്പിച്ചു. ശനിയാഴ്ച രാത്രി 7.30 ന് കൊടുമണ്‍ ജങ്ഷനിലാണ് സംഭവം. കടകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയവരെയും വ്യാപാരികളെയുമാണ് നായ കടിച്ചത്. എല്ലാവരെയും അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമിച്ച നായെ നാട്ടുകാര്‍ തല്ലിക്കൊന്നു.