ഏഴംകുളത്തും പറക്കോട്ടും തെരുവുനായ ഓടിച്ചിട്ടു കടിച്ചത് 14 പേരെ: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിയവര്‍ വാക്‌സിന്‍ കിട്ടാതെ നെട്ടോട്ടം

0 second read
Comments Off on ഏഴംകുളത്തും പറക്കോട്ടും തെരുവുനായ ഓടിച്ചിട്ടു കടിച്ചത് 14 പേരെ: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിയവര്‍ വാക്‌സിന്‍ കിട്ടാതെ നെട്ടോട്ടം
0

അടൂര്‍: താലൂക്കിലെ ഏഴംകുളം, പറക്കോട് എന്നിവിടങ്ങളിലായി ഏഴു മണിക്കൂറിനിടെ തെരുവു നായ കടിച്ചത് 14 പേരെ. കടിയേറ്റവര്‍ക്ക് പ്രതിരോധ കുത്തിവയ്പിന് മരുന്നില്ലാതെ അടൂര്‍ ജനറല്‍ ആശുപത്രി അധികൃതര്‍ കൈമലര്‍ത്തി. തിരുവല്ല താലൂക്ക് ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലേക്ക് കടിയേറ്റവരുടെ നെട്ടോട്ടം.

ഏഴംകുളം പ്ലാന്റേഷന്‍ മുക്കിന് സമീപവും പറക്കോട് കോളൂര്‍പ്പടിയിലും കോട്ടമുകള്‍ പാലവിള ഭാഗത്തുമായി തിങ്കളാഴ്ച രാവിലെ ആറര മുതല്‍ വൈകിട്ട് മൂന്നര വരെയാണ് തെരുവുനായ ആക്രമണം നടന്നത്. കൂടുതല്‍ പേരെ ആക്രമിക്കാന്‍ തുനിഞ്ഞ നായയെ കോട്ടമുകള്‍ പാലവിള ഭാഗത്തിട്ട് നാട്ടുകാര്‍ എറിഞ്ഞും അടിച്ചും കൊന്നു. കടിയേറ്റവര്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചെന്നപ്പോഴാണ്
പേ വിഷബാധയ്ക്കുള്ള ഇമ്യൂണോ ഗ്ലോബുലിന്‍ വാക്‌സിന്‍ ഇല്ലെന്ന് അറിയുന്നത്. കാശുള്ളവര്‍ ആശുപത്രിക്ക് പുറത്തുള്ള മെഡിക്കല്‍ സ്‌റ്റോറില്‍ നിന്ന് വന്‍വില കൊടുത്ത് വാക്‌സിന്‍ വാങ്ങി കുത്തിവയ്‌പെടുത്തു. ശേഷിച്ചവര്‍ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്കും പോയി കുത്തിവയ്‌പെടുത്തു.

ഏഴംകുളം പ്ലാന്റേഷന്‍ മുക്ക് പുഷ്പനിലയം കോശി (58), അറുകാലിക്കല്‍ പടിഞ്ഞാറ് കൊച്ചുതുണ്ടില്‍ വീട്ടില്‍ ബേബി (74), അതിഥിത്തൊഴിലാളി ബിജോയ് (23), അറുകാലിക്കല്‍ പടിഞ്ഞാറ് കൊച്ചയ്യത്ത് വീട്ടില്‍ സജി (42), തൈവിളയില്‍ ആസാദ് മന്‍സിലില്‍ ആസാദ് (39), പനയംകുന്നില്‍ ബിജു (35), മാങ്കൂട്ടം നെല്ലിക്കുന്നം മനോജ് കുമാര്‍ (42), സജീവം വീട്ടില്‍ സദാനന്ദന്‍ (61),അറുകാലിക്കല്‍ പടിഞ്ഞാറ് സ്വദേശി ജോര്‍ജ് (65), നെടുമണ്‍ അമ്പാടിയില്‍ മുരളി (53), പറക്കോട് സ്വദേശികളായ അരുണ്‍ (38), സുദര്‍ശനന്‍ (62), സദാനന്ദന്‍, കോട്ടമുകള്‍ 17-ാം വാര്‍ഡില്‍ പാലവിളയില്‍ നാണി (85), മരുമകള്‍ ഉഷാ സുരേന്ദ്രന്‍ എന്നിവരെയാണ് നായ കടിച്ചത്.

ഇവരെല്ലാം ആദ്യം അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടിയെങ്കിലും പ്രാഥമിക കുത്തിവയ്പായ ഐ.ഡി.ആര്‍.വി മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഇമ്യൂണോ ഗ്ലോബുലിന്‍ കുറച്ചു മാത്രമാണ് സ്‌റ്റോക്കുള്ളതെന്നും ദൂരെ സ്ഥലങ്ങളില്‍ നിന്നു വരെ ഇവിടെയെത്തി കുത്തിവയ്പ് എടുക്കാന്‍ വരുന്നതാണ് മരുന്ന് പെട്ടെന്ന് തീരാന്‍ കാരണമെന്നും അധികൃതര്‍ പറയുന്നു.

Load More Related Articles
Load More By chandni krishna
Load More In KERALAM
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …