പ്രധാനമന്ത്രിയുടെ സന്ദര്‍ശനം : ഡ്രോണ്‍ തുടങ്ങിയവ പറത്തിയാല്‍ കര്‍ശനനിയമനടപടി : ജില്ലാ പോലീസ് മേധാവി

0 second read
Comments Off on പ്രധാനമന്ത്രിയുടെ സന്ദര്‍ശനം : ഡ്രോണ്‍ തുടങ്ങിയവ പറത്തിയാല്‍ കര്‍ശനനിയമനടപടി : ജില്ലാ പോലീസ് മേധാവി
0

പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലും പ്രമാടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലും ഡ്രോണുകളും മറ്റും നിരോധിച്ച് ജില്ലാ പോലീസ്. പ്രധാനമന്ത്രിയുടെ സുഗമമായ സന്ദര്‍ശനത്തിനും ഏതെങ്കിലും തരത്തിലുള്ള സുരക്ഷാഭീഷണി ഒഴിവാക്കുന്നതിനും ഉദ്ദേശിച്ച് കേരള പോലീസ് ആക്ട് വകുപ്പ് 39 പ്രകാരം ജില്ലാ പോലീസ് മേധാവി വി അജിത്തിന്റേതാണ് ഉത്തരവ്.

ഇരു സ്‌റ്റേഡിയങ്ങളുടെയും 3 കിലോമീറ്റര്‍ ദൂരപരിധിയില്‍ ഡ്രോണുകള്‍, വിദൂരനിയന്ത്രിത മൈക്രോ ലൈറ്റ് എയര്‍ ക്രാഫ്റ്റുകള്‍, ഏറോമോഡലുകള്‍, പാരാഗ്‌ളൈഡറുകള്‍, പാരാ മോട്ടറുകള്‍, ഹാന്‍ഡ് ഗ്‌ളൈഡറുകള്‍, ഹോട് എയര്‍ ബലൂണുകള്‍,പട്ടങ്ങള്‍ തുടങ്ങിയവ പറത്തുന്നതിനാണ് നിരോധനം. വെള്ളിയാഴ്ച രാത്രി 10 വരെ ഉത്തരവ് നിലനില്‍ക്കും.
ലംഘനമുണ്ടായാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

 

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…