
നൂറനാട്: കശുവണ്ടി തൊഴിലാളികള്‍ നടത്തി വന്ന അനിശ്ചിതകാല സമരം ആ വശ്യങ്ങള്‍ അംഗീകരിച്ചിതിനെ തുടര്‍ന്ന് പിന്‍വലിച്ചു. 20 ദിവസമായി പണയില്‍, കരിമുളയ്ക്കല്‍, കായംകുളം കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ നടത്തി വന്ന രാപകല്‍ സമരമാണ് അവസാനിപ്പിച്ചത്. 23% ശമ്പള വര്‍ദ്ധനവ് നടപ്പാക്കിയതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. തൊഴിലാളികള്‍ ആഹ്ലാദ പ്രകടനം നടത്തി.
ഷെലിങ്-8.50 രൂപ, പീലിങ്-10.58 രൂപ, ഗ്രേഡിങ്-65.55 രൂപ എന്നിങ്ങനെയാണ്
വര്‍ധനവ് നടപ്പ്പാക്കിയത്. എട്ടു വര്‍ഷമായി കശുവണ്ടി തൊഴിലാളികളുടെ ശമ്പളം വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യുണിയനുകളുടെ നേതൃത്വത്തില്‍ കായംകുളം, കരിമുളയ്ക്കല്‍, പണയില്‍ കശുവണ്ടി ഫാക്ടറി തൊഴിലാളികള്‍ സമരത്തിന് ഇറങ്ങുക ആയിരുന്നു. അഡ്വ. ഷാജി നൂറനാട്, അഡ്വ.കെ സണ്ണിക്കുട്ടി, രാധാകൃഷ്ണന് വള്ളികുന്നം, എന്‍.എന്‍. വിജയന് പിള്ള, ടി.കുട്ടപ്പന്, രതീഷ് കുമാര്‍ കൈലാസം, റെജി സാമൂവല്‍, പി.കെ. ദിവാകരന്, എ. പ്രഭാകരന് പിള്ള എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി.