ചേര്‍ത്തല: ഡെങ്കിപ്പനി ബാധിച്ച് മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. മരുത്തോര്‍വട്ടം ലാപ്പള്ളി മഠത്തില്‍ മനോജിന്റെയും രോഹിണിയുടെയും മകള്‍ സാരംഗി (എട്ട്) ആണ് മരിച്ചത്. സംസ്‌ക്കാരം നടത്തി.
തണ്ണീര്‍മുക്കം വെള്ളിയാകുളം യു.പി.സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. പനി ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാകുളം സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ശിവാനി സഹോദരിയാണ്.