നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: പത്തനംതിട്ടയില്‍ കെഎസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം: നാളെ ജില്ലയില്‍ വിദ്യാഭ്യാസ ബന്ദ്‌

0 second read
Comments Off on നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: പത്തനംതിട്ടയില്‍ കെഎസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം: നാളെ ജില്ലയില്‍ വിദ്യാഭ്യാസ ബന്ദ്‌
0

പത്തനംതിട്ട: ചുട്ടിപ്പാറ സീപാസ് നഴ്‌സിങ് കോളേജ് വിദ്യാര്‍ത്ഥിനി അമ്മു സജീവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ചില്‍ പോലീസുമായി ഉന്തും തള്ളും. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ ജില്ലയില്‍ വിദ്യാഭ്യാസബന്ദിന് കെ.എസ്.യു ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്തു. അബാന്‍ ജങ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനം കോളജിന് സമീപം പോലീസ് ബാരിക്കേഡ് വച്ചു തടഞ്ഞു. ബാരിക്കേഡ് മറികടന്ന കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കളും പ്രവര്‍ത്തകരും പോലീസുമായി ഏറ്റുമുട്ടി. അരമണിക്കൂറോളം പ്രവര്‍ത്തകരും പോലീസും തമ്മില്‍ നേര്‍ക്കുനേര്‍ പിടിവലി നടന്നു. കോളജിന്റെ മുഖ്യ കവാടത്തിന് മുന്നിലെത്തിയ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. യോഗം സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അലന്‍ ജിയോ മൈക്കിള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി നിതിന്‍ മണക്കാട്ടുമണ്ണില്‍, മുന്‍ ജില്ലാ പ്രസിഡന്റ് അന്‍സര്‍ മുഹമ്മദ്, സംസ്ഥാന കണ്‍വീനര്‍ തൗഫീക്ക് രാജന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ലിനെറ്റ് മെറിന്‍ ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

ഇതിനിടെ പ്രവര്‍ത്തകര്‍ കോളേജ് ഗേറ്റ് ചാടി കടക്കാന്‍ ശ്രമിച്ചത് വീണ്ടും സംഘര്‍ഷത്തിനിടയാക്കി. വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ക്ക് നേരിയ പരിക്കേറ്റു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, ജില്ലാ പ്രസിഡന്റ് അലന്‍ ജിയോ മൈക്കിള്‍, അന്‍സര്‍ മുഹമ്മദ്, തൗഫീക്ക് രാജന്‍, ലിനറ്റ് മെറിന്‍ എബ്രഹാം, ബി.കെ.തഥാഗത്, ക്രിസേ്റ്റാ വര്‍ഗീസ്, മുഹമ്മദ് സാദിക്ക്, എബല്‍ ബാബു, മെബിന്‍ നിരവേല്‍, റോഷന്‍ റോയി തോമസ്, ജോണ്‍ കിഴക്കേതില്‍, അഭിജിത് മൂകുടിയില്‍, ടോണി ഇട്ടി, ജോഷ്വാ ടി. വിജു, വിഷ്ണു പുതുശേരി, ജോബിന്‍ കെ. ജോസ്, സുജിന്‍ എബ്രഹാം,ടിജോ തോമസ്, സ്‌റ്റൈന്‍സ് ജോസ്, നിതിന്‍ മല്ലശ്ശേരി, ഇജാസ് കുലശേഖരപതി, ജോബിന്‍ തണ്ണിത്തോട്, ആല്‍വിന്‍ ചെറിയാന്‍, ആല്‍ഫിന്‍ പുത്തന്‍കയ്യാലക്കല്‍, ജോയല്‍ തേരകത്തിനാല്‍, ഗീവര്‍ഗീസ് സാം, അഖില്‍ സന്തോഷ്, ശ്രുജിത്ത് സി. യു, അഭിജിത് മൈലപ്ര, ആരോണ്‍ യേശുദാസന്‍, അലന്‍ ഫിലിപ്പ്, ഫാത്തിമ നാസര്‍, ഹെലന്‍ എബി സൈജന്‍, ഹസ്സന്‍ ഹുസൈന്‍,ആദിത്യ സജീവ്,അച്ചു. എസ് എന്നിവരെ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്ത് നീക്കി. അമ്മു സജീവിന്റെ മരണത്തില്‍ കുറ്റക്കാരായ പ്രിന്‍സിപ്പാള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും നേതാക്കള്‍ക്കെതിരായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചുമാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അറിയിച്ചു. മറ്റ് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ മാര്‍ച്ചുകളും സംഘടിപ്പിക്കും. സമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കാനാണ് കെ.എസ്.യു തീരുമാനം.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

അബ്കാരി കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത് 24 വര്‍ഷം മുന്‍പ്: വിദേശത്തേക്ക് കടന്ന് അവിടെ സുഖവാസം: എല്‍പി വാറണ്ട് വന്നപ്പോള്‍ ലുക്കൗട്ട് നോട്ടീസ്: ബംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ പോലീസിന്റെ അറസ്റ്റും റിമാന്‍ഡും

പമ്പ: പോലീസ് 2001ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ ബംഗളുര…