ഭര്‍തൃഗൃഹത്തില്‍ യുവതി ജീവനൊടുക്കി: പ്രേരണാ കുറ്റത്തിന് ഭര്‍തൃമാതാവ് അറസ്റ്റില്‍

0 second read
Comments Off on ഭര്‍തൃഗൃഹത്തില്‍ യുവതി ജീവനൊടുക്കി: പ്രേരണാ കുറ്റത്തിന് ഭര്‍തൃമാതാവ് അറസ്റ്റില്‍
0

കോന്നി: യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍തൃ മാതാവ് പ്രേരണാക്കുറ്റത്തിന് അറസ്റ്റില്‍. ഐരവണ്‍ കുമ്മണ്ണൂര്‍ പള്ളിപ്പടിഞ്ഞാറ്റേതില്‍ ജമാലുദ്ദീന്റെ ഭാര്യ മന്‍സൂറത്തി(58)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24 ന് വൈകിട്ട് ആറിനാണ് ഇവരുടെ മകന്‍ ജഹാമിന്റെ ഭാര്യ ഷംന സലിമിനെ (29) കിടപ്പു മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ചികിത്സയില്‍ കഴിയുന്നതിനിടെ 26 ന് രാവിലെ 9.30 ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വച്ച് ഷംന മരണപ്പെട്ടു. യുവതിയുടെ പിതാവ് സലിംകുട്ടിയുടെ മൊഴിപ്രകാരം അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. അടൂര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പോലീസ് അപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കോന്നി തഹസീല്‍ദാര്‍ ആണ് ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കിയത്.

ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗം, വിരലടയാള വിദഗ്ദ്ധര്‍, പോലീസ് ഫോട്ടോഗ്രാഫര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇന്‍ക്വസ്റ്റ് നടപടികള്‍. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഫോറന്‍സിക് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടന്നു. ആത്മഹത്യ ആണെന്ന് ഡോക്ടര്‍ അഭിപ്രായപ്പെട്ടിരുന്നു. അന്വേഷണസംഘം വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഷംനയുടെ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയതോടെയാണ് ഭര്‍തൃവീട്ടില്‍ യുവതി മാനസിക പീഡനത്തിന് വിധേയയായതായി തെളിഞ്ഞത്.

ഭര്‍ത്താവിന്റെ മാതാവ് മന്‍സൂറത്ത് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ഇത് സഹിക്കവയ്യാതെ ആത്മഹത്യാതീരുമാനത്തില്‍ എത്തുകയായിരുന്നുവെന്നും കുറിപ്പിലുള്ളതായി പോലീസ് കണ്ടെത്തി. ഇതില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. ഭര്‍ത്താവിന്റെ ഭാഗത്തുനിന്നും പീഡനമുണ്ടായിട്ടുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …