മാര്‍ക്ക് സക്കര്‍ബര്‍ഗ് വീണ്ടും അച്ഛനായി: മൂന്നാമേെത്ത മകളുടെ പേര് ഔറേലിയ: സന്തോഷം പങ്കു വച്ച് ഫേസ് ബുക്ക് സഹസ്ഥാപകന്‍

0 second read
Comments Off on മാര്‍ക്ക് സക്കര്‍ബര്‍ഗ് വീണ്ടും അച്ഛനായി: മൂന്നാമേെത്ത മകളുടെ പേര് ഔറേലിയ: സന്തോഷം പങ്കു വച്ച് ഫേസ് ബുക്ക് സഹസ്ഥാപകന്‍
0

വാഷിംഗ്ടണ്‍: ജീവിതത്തിലെ പുതിയ സന്തോഷം ലോകത്തോട് പങ്കുവച്ച് ഫേസ്ബുക്ക് സഹസ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്.തനിക്കും ഭാര്യ പ്രിസില്ല ചാനിനും ഒരു മകള്‍ കൂടി ജനിച്ചെന്ന് സന്തോഷ വാര്‍ത്തയാണ് സക്കര്‍ബര്‍ഗ് പങ്കുവെച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം ഈ വാര്‍ത്ത അറിയിച്ചത്.

ഔറേലിയ എന്നാണ് മൂന്നാമത്തെ പെണ്‍കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമടക്കം സക്കര്‍ബര്‍ഗ് തന്റെ പുതിയ അതിഥിയുടെ ചിത്രം പങ്കുവെച്ചു. ഈ ലോകത്തേക്ക് സ്വാഗതം, ഔറേലിയ ചാന്‍ സുക്കര്‍ബര്‍ഗ്, നീ ഒരനുഗ്രമാണ് എന്നാണ് മകളുടെ ചിത്രം പങ്കുവച്ചുകൊണ്ട് മാര്‍ക്ക് സക്കര്‍ബര്‍ഗ് കുറിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് മെറ്റയുടെ മേധാവി തന്റെ ഭാര്യ ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്തുവിട്ടത്. ഒത്തിരി സ്‌നേഹമുണ്ട്. മാക്‌സിനും ഓഗസ്റ്റിനും അടുത്ത വര്‍ഷം ഒരു പുതിയ കൂട്ടുകാരിയെ ലഭിക്കുമെന്ന വിവരം പങ്കിടുന്നതില്‍ സന്തോഷമുണ്ട് എന്നായിരുന്നു സക്കര്‍ബര്‍ഗിന്റെ അന്നത്തെ കുറിപ്പ്.

2012ല്‍ ആണ് മാര്‍ക്ക് സക്കര്‍ബര്‍ഗും പ്രിസില്ല ചാനും വിവാഹിതരാകുന്നത്. ഹാര്‍ഡ്വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ സുക്കര്‍ബര്‍ഗിന്റെ സഹപാഠിയായിരുന്നു പ്രിസില്ല. ഇവര്‍ക്ക് മക്‌സിമ ചാന്‍ സുക്കര്‍ബര്‍ഗ് (7), ഓഗസ്റ്റ് ചാന്‍ സുക്കര്‍ബര്‍ഗ് (5) എന്നീ രണ്ട് പെണ്‍ മക്കള്‍ കൂടിയുണ്ട്.

Load More Related Articles
Load More By chandni krishna
Load More In WORLD
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …