തിരുവല്ല താലൂക്കാശുപത്രിയിലെ ഡോക്ടര്‍ സ്വകാര്യ മെഡിക്കല്‍ സ്‌റ്റോറുമായി ചേര്‍ന്ന് അമിതമായി പണം ഈടാക്കുന്നു: സൂപ്രണ്ടിനെ രോഗികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു വച്ചു

0 second read
Comments Off on തിരുവല്ല താലൂക്കാശുപത്രിയിലെ ഡോക്ടര്‍ സ്വകാര്യ മെഡിക്കല്‍ സ്‌റ്റോറുമായി ചേര്‍ന്ന് അമിതമായി പണം ഈടാക്കുന്നു: സൂപ്രണ്ടിനെ രോഗികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു വച്ചു
0

തിരുവല്ല: താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ സ്വകാര്യ മെഡിക്കല്‍ സ്‌റ്റോറുമായി ചേര്‍ന്ന് ഓപ്പറേഷനും മരുന്നിനുമായി അമിത പണം ഈടാക്കുന്നതായി പരാതി. ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതിക്കാരായ രോഗികളുടെ കൂട്ടിരിപ്പുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആശുപത്രി സൂപ്രണ്ടിനെ തടഞ്ഞു വെച്ചു. ശസ്ത്രക്രിയ ആവശ്യമായ വരുന്ന രോഗികളില്‍ നിന്നും ഇംപ്ലാന്റും മരുന്നും വാങ്ങുന്നതിലും മെഡിക്കല്‍ സ്‌റ്റോര്‍ ഉടമകളുമായി ഒത്തു കളിച്ച് അമിത തുക ഈടാക്കുന്നുവെന്നാണ് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം കഴിഞ്ഞ ഏതാനും മാസങ്ങളായി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിരക്ഷ രോഗികള്‍ക്ക് ലഭിക്കാറില്ല. ഇതിന്റെ മറപിടിച്ച് ഡോക്ടര്‍ സെബാസ്റ്റ്യന്‍ ശസ്ത്രക്രിയ ആവശ്യമായി വരുന്ന രോഗികളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതായ പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്.

സ്വകാര്യ ആശുപത്രികളിലേതിന് സമാനമായ തുകയാണ് ശസ്ത്രക്രിയക്കായി ചെലവഴിക്കേണ്ടി വരുന്നതെന്നാണ് രോഗികളും കൂട്ടിരിപ്പുകാരും പരാതി പറയുന്നത്. താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന രണ്ട് രോഗികള്‍ ആശുപത്രി സൂപ്രണ്ടിന് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. സംഭവറിഞ്ഞ് എത്തിയ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഡോക്ടറെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ ബിജു ബി. നെല്‍സനെ തടഞ്ഞു വയ്ക്കുകയായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍, മുന്‍ ബ്ലോക്ക് പ്രസിഡണ്ട് ആര്‍ ജയകുമാര്‍, കെ. എസ്. യു സംസ്ഥാന സെക്രട്ടറി അന്‍സില്‍ അസീസ്, വിശാഖ് വെണ്‍പാല, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ കാഞ്ചന എം. കെ, ജിബിന്‍ കാലായില്‍, ജിവിന്‍ പുളിമ്പള്ളില്‍, രാജേഷ് മലയില്‍,രാജന്‍ തോമസ് , ജിബിന്‍ തൈക്കകത്ത്, ടോണി ഇട്ടി,അഡ്വ. രേഷ്മ രാജേശ്വരി, ജെയ്‌സണ്‍ പടിയറ എന്നിവര്‍ ഉപരോധ സമരത്തിന് നേതൃത്വം നല്‍കി. ആശുപത്രി അധികൃതരുടെ അറിവോടെ അല്ല ഇത്തരം ഇടപാടുകള്‍ നടന്നതെന്ന് സൂപ്രണ്ട് ഡോ. ബിജു ബി നെല്‍സണ്‍ പറഞ്ഞു.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…