ബാല തിരക്കഥ തിരുത്തി: വണങ്കാനില്‍ നിന്ന് സൂര്യ പിന്മാറി: പിന്നാലെ മമിത ബൈജുവും ഒഴിവായി: തനിക്ക് പഠിക്കാനുണ്ടെന്ന് മമിത

0 second read
Comments Off on ബാല തിരക്കഥ തിരുത്തി: വണങ്കാനില്‍ നിന്ന് സൂര്യ പിന്മാറി: പിന്നാലെ മമിത ബൈജുവും ഒഴിവായി: തനിക്ക് പഠിക്കാനുണ്ടെന്ന് മമിത
0

ബാലയും സൂര്യയും ഏറെ നാളുകള്‍ക്ക് ശേഷം ഒന്നിക്കുന്ന വണങ്കാന്‍ സിനിമ അനിശ്ചിത്വത്തില്‍. ബാല തിരക്കഥ തിരുത്തിയതില്‍ പ്രതിഷേധിച്ച് സൂര്യ പ്രൊജക്ടില്‍ നിന്ന് പിന്മാറി. പിന്നാലെ മലയാളത്തില്‍ നിന്നുള്ള മമിത ബൈജുവും സിനിമ വിട്ടു.

സിനിമയില്‍ താനും സൂര്യയുമായുള്ള കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നുവെന്ന മമിത പറയുന്നു. 40 ദിവസത്തോളം ഷൂട്ട് ചെയ്തതിനു ശേഷമാണ് സിനിമ നിന്നുപോയത്. ഡേറ്റിലെ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് താന്‍ സിനിമയില്‍ നിന്ന് പിന്മാറിയത് എന്നാണ് മമിത പറയുന്നത്.

‘ആ സിനിമയില്‍ നിന്ന് ഞാന്‍ പിന്‍വാങ്ങി. സൂര്യ സാറും പ്രൊഡക്ഷനും ആ സിനിമ ഡ്രോപ് ചെയ്തിരുന്നു. ഞാനും സൂര്യ സാറും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളുണ്ട്. ഇനി ആ സിനിമയ്ക്ക് ഒരു ഫ്രഷ് സ്റ്റാര്‍ട്ടാണ് അവര്‍ ഉദ്ദേശിക്കുന്നത്. വീണ്ടും എഗ്രിമെന്റ് മാറേണ്ടി വരും. എനിക്ക് വീണ്ടും അത്രയും തന്നെ ദിവസങ്ങള്‍ പോവും. എനിക്കത്രയും ദിവസങ്ങള്‍ കളയാനില്ല. കോളജുണ്ട്. വേറെ പടങ്ങള്‍ കമ്മിറ്റ് ചെയ്തിട്ടുമുണ്ട്. അതുകൊണ്ടാണ് ചിത്രത്തില്‍ നിന്നും മാറേണ്ടി വന്നത്.’ മമിത പറഞ്ഞു.

18 വര്‍ഷത്തിന് ശേഷമായിരുന്നു് സൂര്യയും ബാലയും ഒരു ചിത്രത്തിന് വേണ്ടി ഒന്നിച്ചത്. അഥര്‍വയെ വച്ച് സിനിമ പൂര്‍ത്തീകരിക്കാനാണ് നീക്കം.

Load More Related Articles
Load More By chandni krishna
Load More In SHOWBIZ
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …