
ചിറ്റാര്‍: ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാവാതെ മുങ്ങിനടന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. 2013 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി സീതത്തോട് മണിയന്‍പറമ്പില്‍ രാജേഷ് എന്ന പ്രശാന്ത് (46) ആണ് ഇന്നലെ ചിറ്റാര്‍ പോലീസിന്റെ പിടിയിലായത്. അന്ന് കണ്ടക്ടര്‍ ആയി ജോലി നോക്കിയ സ്വകാര്യ ബസില്‍, സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകാന്‍ കയറിയ പതിനഞ്ചുകാരിയെ അധിക്ഷേപിച്ചുകൊണ്ട് പിന്‍ കഴുത്തില്‍ അടിക്കുകയും മാനഹാനിയുണ്ടാക്കുകയും ചെയ്തു എന്നതായിരുന്നു കേസ്. അറസ്റ്റിലായ പ്രതി പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയില്‍ ഹാജരാവാതെ മുങ്ങി നടക്കുകയായിരുന്നു. നിലവില്‍ ഇയാള്‍ക്കെതിരെ വാറന്റ് ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.