വാറ്റുചാരായം എത്തിച്ചു കൊടുത്തതിന് പോലീസ് എടുത്ത കേസില്‍ ഒളിച്ചു നടന്ന പ്രതി പിടിയില്‍

0 second read
Comments Off on വാറ്റുചാരായം എത്തിച്ചു കൊടുത്തതിന് പോലീസ് എടുത്ത കേസില്‍ ഒളിച്ചു നടന്ന പ്രതി പിടിയില്‍
0

ചിറ്റാര്‍: അബ്കാരി കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. സീതത്തോട് ആങ്ങമൂഴി, കൊച്ചാണ്ടി വെള്ളാപ്പള്ളില്‍ വീട്ടില്‍ നവാസി(55)നെയാണ് മൂഴിയാര്‍ പോലീസ് പിടികൂടിയത്. ഡിസംബര്‍ 21 ന് രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസിലാണ് അറസ്റ്റ്. ഒന്നും രണ്ടും പ്രതികളായ സുജിത് മോന്‍(40) അനീഷ് (41)എന്നിവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നവാസിനെ മൂന്നാം പ്രതിയാക്കിയത്. ആദ്യ രണ്ടു പ്രതികള്‍ക്കും ചാരായമെത്തിച്ചു നല്‍കിയത് നവാസ് ആണ്. കൊച്ചാണ്ടി ഇടുപ്പ്കല്ല് പബ്ലിക് റോഡില്‍ വടക്കേക്കരയില്‍ വാറ്റുചാരായം വില്പന നടത്തിയതിനാണ് പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന എസ്. ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇടുപ്പുകല്ല് പുത്തന്‍പുരയില്‍ സുജിത്ത് മോനെ കസ്റ്റഡിയിലെടുത്തത്. ഇയാളില്‍ നിന്നും 700 മില്ലി ലിറ്റര്‍ വാറ്റുചാരായവും മറ്റും പിടിച്ചെടുത്തിരുന്നു. ഒപ്പം സ്ഥലത്തുണ്ടായിരുന്ന ഇടുപ്പുകല്ല് പറമ്പത്ത് വീട്ടില്‍ അനീഷ് പോലീസിനെ കണ്ട് ഓടിപ്പോയിരുന്നു. രണ്ടാം പ്രതിയായ അനീഷിനെ ഫെബ്രുവരി ഒന്നിന് പോലീസ് അറസ്റ്റ് ചെയ്തു.പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…