കുടുംബക്ഷേത്രത്തിലെ നിലവിളക്കും മണിയും ഗേറ്റിനുള്ള പൈപ്പും മോഷ്ടിച്ച് വിറ്റു: പോലീസ് പ്രതിയെ പിടികൂടി

1 second read
Comments Off on കുടുംബക്ഷേത്രത്തിലെ നിലവിളക്കും മണിയും ഗേറ്റിനുള്ള പൈപ്പും മോഷ്ടിച്ച് വിറ്റു: പോലീസ് പ്രതിയെ പിടികൂടി
0

പത്തനംതിട്ട: കുടുംബക്ഷേത്രത്തില്‍ നിന്നും പിത്തളയില്‍ തീര്‍ത്ത നിലവിളക്കും മണിയും ഗേറ്റ് നിര്‍മാണത്തിനായി സൂക്ഷിച്ചിരുന്ന അലൂമിനിയം പൈപ്പുകളും കവര്‍ന്ന പ്രതിയെ  ഇലവുംതിട്ട
പോലീസ് പിടികൂടി. കിടങ്ങന്നൂര്‍ പുന്നമല പഴയ പള്ളി ആശുപത്രിക്ക് സമീപം തടുത്തു കാലായില്‍ വീട്ടില്‍ ബിജു എന്ന് വിളിക്കുന്ന ശശി(49) ആണ് അറസ്റ്റിലായത്.

മെഴുവേലി തുണ്ടുകാട് ഗുരുമന്ദിരത്തിന് സമീപം അനില്‍ നിവാസ് വീട്ടില്‍ അനൂപ് കുമാറിന്റെ കുടുംബക്ഷേത്രത്തില്‍ കഴിഞ്ഞ എട്ടിന് ഉച്ചയ്ക്ക് 12 നും വൈകിട്ട് ആറുമണിക്കുമിടയിലാണ് അതിക്രമിച്ചു കടന്ന പ്രതി മോഷണം നടത്തിയത്. ആനക്കൊട്ടിലില്‍ തൂക്കിയിട്ടിരുന്ന ഏഴു കിലോ തൂക്കമുള്ളതും 12000 രൂപ വിലവരുന്നതുമായ പിത്തള മണിയും ഏഴു കിലോ തൂക്കമുള്ളതും 7000 രൂപ വിലയുള്ളതുമായ പിത്തള നിലവിളക്കും ഗേറ്റ് നിര്‍മാണത്തിനായി കരുതിയ 2500 രൂപയുടെ അലുമിനിയം പൈപ്പുകളും ഉള്‍പ്പെടെ ആകെ 21500 രൂപയുടെ വസ്തുക്കളാണ് മോഷ്ടിച്ചത്.

പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.കെ. വിനോദ് കൃഷ്ണന്റെ നേതൃത്വത്തില്‍ മോഷ്ടാവിനായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. നിലവിളക്കും മണിയും മോഷ്ടിച്ച് സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുപോയ ശശി ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ സമീപമുള്ള കടയില്‍ വിറ്റതായി കുറ്റസമ്മതം നടത്തി. പ്രതിയെ അവിടെയെത്തിച്ച് പിന്നീട് പോലീസ് സംഘം ഇവ കണ്ടെടുത്തു. കടയുടെ നടത്തിപ്പുകാരന്‍ പ്രതിയെ തിരിച്ചറിഞ്ഞു. ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ വീടിനു സമീപം റോഡ് വക്കില്‍ നിന്നും അന്വേഷണസംഘം കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. എസ്.ഐ ഉണ്ണികൃഷ്ണന്‍, എസ്.സി. പി ഓമാരായ സുധീന്‍ ലാല്‍, അനില്‍, രാജന്‍ കുട്ടി തുടങ്ങിയവരുടെ സംഘമാണ് അന്വേഷണം നടത്തിയത്.

 

 

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

എസ്എന്‍ഡിപി ശാഖാ സെക്രട്ടറിയെ ആക്രമിക്കാനെത്തിയ ആള്‍ക്കെതിരേ കേസ് എടുത്ത് ഏനാത്ത് പോലീസ്

അടൂര്‍: എസ്എന്‍ഡിപി ശാഖ വക ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന് സ്വാദ് പോരെന്ന് പറഞ്ഞ് സെക്രട്ടറി…