പന്തളം: സ്കൂട്ടറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന കാല്നടയാത്രക്കാരന് മരിച്ചു. ടെമ്പോ ഡ്രൈവര്‍ കുളനട മാന്തുക കൊറ്റിനാട്ടേത്ത് ബിനുഭവനില്‍ കുര്യന് വര്‍ഗീസാണ്(ബാബു65) മരിച്ചത്. കഴിഞ്ഞ മാസം ഒന്‍പതിന് രാവിലെ ആറു മണിയോടെയാണ് അപകടം. മാന്തുക പെട്രോള്‍ പമ്പിന് സമീപം എം.സി.റോഡ് സൈഡില്‍ക്കൂടി നടക്കുമ്പോള്‍ പിന്നില്‍ നിന്നെത്തിയ സ്കൂട്ടര്‍ ഇടിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതര പരുക്കേറ്റതിനെത്തുടര്‍ന്ന് പന്തളത്തെ സ്വകാര്യ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മരിച്ചത്. ഭാര്യ: കുഞ്ഞു മോള്. മക്കള്‍: ബിനു, ബിബിന്‍. മരുമക്കള്‍: നിഷ, ആല്‍ബി. സംസ്കാരം ഞായറാഴ്ച ഒന്നിന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം മാന്തുക സെന്റ്തോമസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.