റാന്നിയില്‍ ബാറില്‍ യുവാവിന്റെ ചുണ്ടു കടിച്ചു പറിച്ച പ്രതികള്‍ വേറെയും കേസുകളില്‍ ഉള്‍പ്പെട്ടവര്‍: യുവാവിന്റെ പറിഞ്ഞു പോയ ചുണ്ട് തുന്നിച്ചേര്‍ത്തു: രണ്ട് പ്രതികള്‍ അറസ്റ്റില്‍

0 second read
Comments Off on റാന്നിയില്‍ ബാറില്‍ യുവാവിന്റെ ചുണ്ടു കടിച്ചു പറിച്ച പ്രതികള്‍ വേറെയും കേസുകളില്‍ ഉള്‍പ്പെട്ടവര്‍: യുവാവിന്റെ പറിഞ്ഞു പോയ ചുണ്ട് തുന്നിച്ചേര്‍ത്തു: രണ്ട് പ്രതികള്‍ അറസ്റ്റില്‍
0

റാന്നി: ബാറില്‍ വച്ചുണ്ടായ സംഘര്‍ഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചു
പറിക്കുകയും മൂക്കുപൊത്തിപ്പിടിച്ച് ശ്വാസമെടുക്കാന്‍ പറ്റാത്ത സ്ഥിതിയിലെത്തിച്ച് മര്‍ദ്ദിക്കുകയും ചെയ്തതിന് രണ്ടുപേരെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. റാന്നി പഴവങ്ങാടി കരികുളം മുക്കാലുമണ്‍ തുണ്ടിയില്‍ വീട്ടില്‍ വിശാഖി(32)നാണ് ആക്രമത്തില്‍ പരുക്കേറ്റത്. വടശേരിക്കര ചെറുകുളഞ്ഞി മധുരംകോട് വീട്ടില്‍ വിഷ്ണുകുമാര്‍ (30), പഴവങ്ങാടി ഐത്തല താഴത്തേതില്‍ വീട്ടില്‍ ജേക്കബ് തോമസ് (31) എന്നിവരാണ് പിടിയിലായത്.

ഇട്ടിയപ്പാറയിലെ റാന്നി ഗേറ്റ് ബാറില്‍ വച്ചാണ് സംഘര്‍ഷത്തെ തുടര്‍ന്ന് യുവാവിന് മാരകമായി പരുക്കേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ബാറിന്റെ കൗണ്ടറില്‍ നിന്ന വിശാഖിനെ മുന്‍വിരോധം കാരണം ആക്രമിക്കുകയായിരുന്നു. ഇവരെ തള്ളിമാറ്റിയപ്പോള്‍ ഇരുവരും ചേര്‍ന്ന് പാര്‍ക്കിങ് ഏരിയയില്‍ എത്തിച്ച് വിശാഖിനെ വടിയെടുത്ത് മര്‍ദ്ദിക്കുകയും തുടര്‍ന്ന് ഭിത്തിയോട് ചേര്‍ത്തു വച്ച് മുഖം അമര്‍ത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും ഒന്നാം പ്രതി ചുണ്ട് കടിച്ചുപറിക്കുകയുമായിരുന്നു. വായുടെ വലതുവശം മുറിഞ്ഞുപോയി. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിക്കപ്പെട്ട വിശാഖിന്റെ മൊഴി രേഖപ്പെടുത്തി റാന്നി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

തുടര്‍ന്നും അക്രമകാരികളായി നിന്ന പ്രതികളെ ബാറിന് സമീപത്തു നിന്നും
ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി. രണ്ടാം പ്രതി സഞ്ചരിച്ച മോട്ടോര്‍ സൈക്കിള്‍, അടിക്കാനുപയോഗിച്ച മുളവടി എന്നിവ പോലീസ് പിടിച്ചെടുത്തു. പ്രതികള്‍ റാന്നി പോലീസ് സ്‌റ്റേഷനിലെ രണ്ടുവീതം കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

പുല്ലാട് ജി ആന്‍ഡ് ജി തട്ടിപ്പ്: ഒളിച്ചു നടന്ന എം.ഡി. സിന്ധു വി. നായര്‍ പിടിയിലായതിന്  പിന്നാലെ കൂടുതല്‍ കേസില്‍ അറസ്റ്റ്

പത്തനംതിട്ട: നിരവധി നിക്ഷേപകരില്‍ നിന്നായി കോടികള്‍ തട്ടിയ കേസില്‍ പുല്ലാട് ജി ആന്‍ഡ് ജി ഉ…