ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു: യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

0 second read
Comments Off on ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു: യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
0

അടൂര്‍: ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തിനശിച്ചു. യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഏനാദിമംഗലം പതിനൊന്നാം വാര്‍ഡില്‍ കുന്നിടയിലാണ് രാവിലെ എട്ടരയോടെയാണ് സംഭവം. മൈനാമണ്‍ കുറുമ്പുകര മുകളു വിള വീട്ടില്‍ ശ്രീക്കുട്ടന്‍ സഞ്ചരിച്ചിരുന്ന ബജാജ് എന്‍.എസ്. ബൈക്കാണ് കത്തി നശിച്ചത്. അഗ്നിശമന സേന സ്ഥലത്തെത്തി തീകെടുത്തി. വാഹനം പൂര്‍ണ്ണമായും കത്തിനശിച്ചു. ബാറ്ററി, പെട്രോള്‍ ടാങ്ക് എന്നിവ പൊട്ടിത്തെറിച്ചു. പെട്രോള്‍ ലീക്കാണ് അപകടകാരണമെന്ന് സംശയിക്കുന്നു. അസി. സ്‌റ്റേഷന്‍ ഓഫീസര്‍ എം.വേണു, സീനിയര്‍ ഫയര്‍ ഓഫീസര്‍ വൈ. അജീഷ് കുമാര്‍, ഫയര്‍ ഓഫീസര്‍മാരായ
കെ. ശ്രീജിത്ത്, ഷിബു. വി.നായര്‍, എച്ച്.ജി. പ്രകാശ്, സജാദ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

ലഹരിവസ്തുക്കള്‍ക്കെതിരായ റെയ്ഡ് പോലീസ് തുടരുന്നു: അടൂരിലും തിരുവല്ലയിലും കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍

പത്തനംതിട്ട: ജില്ലയില്‍ ലഹരിവസ്തുക്കള്‍ക്കെതിരായ പ്രത്യേകപരിശോധന പോലീസ് തുടരുന്നു. അടൂരില്…