
തിരുവല്ല: ഡാളസില്‍ വാഹനാപകടത്തില്‍ കാലം ചെയ്ത ബിലിവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷനും പ്രഥമ മെത്രാപ്പോലീത്തയുമായ മോര്‍ അത്തനേഷ്യസ് യോഹാന്റെ ഭൗതിക ശരീരം ഞായറാഴ്ച നാട്ടിലെത്തിക്കും. ചൊവ്വാഴ്ച സഭാ ആസ്ഥാന ദേവാലയത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍ നടക്കും. ഞായര്‍ ഉച്ചയ്ക്ക് 12 ന് നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്ന് വിലാപയാത്ര പുറപ്പെടും. വൈകിട്ട് നാലിന് മെത്രാപ്പോലീത്തയുടെ ജന്മദേശമായ നിരണത്തെ സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ചില്‍ രണ്ടാം ഘട്ട ശുശ്രൂഷകള്‍ നടക്കും. 5.45 ന് തിരുവല്ലയില്‍ പൗരാവലിയുടെ അനുശോചനം അര്‍പ്പിക്കും. രാത്രി ഏഴരയ്ക്ക് സഭാ ആസ്ഥാനമായ കുറ്റപ്പുഴ സെന്റ് തോമസ് നഗറില്‍ എത്തിച്ച് വിവിധ ഘട്ടങ്ങളിലായുള്ള ശുശ്രൂഷകള്‍ നടക്കും. പൊതുദര്‍ശനം ഉണ്ടാകില്ല. 20 ന് രാവിലെ ഒമ്പതു മുതല്‍ 21 ന് രാവിലെ ഒമ്പതു വരെ ബിലീവേഴ്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കും.
21 ന് രാവിലെ ഒമ്പതിന് ഏഴാം ശുശ്രൂഷ. 10 ന് പളളിയിലേക്കുള്ള വിലാപയാത്ര. 11 ന് കബറടക്ക ശുശ്രൂഷ നടക്കുമെന്ന് പി.ആര്‍.ഓ ഫാ. സിജോ പന്തപ്പളളില്‍ അറിയിച്ചു.