അടൂര്‍ :മസ്‌കറ്റില്‍ കനത്ത മഴയെ തുടര്‍ന്ന് മതില്‍ ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തില്‍ മരിച്ച കടമ്പനാട് വടക്ക് നെല്ലിമുകള്‍ തടത്തില്‍ കിഴക്കേതില്‍ സുനില്‍കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. കഴിഞ്ഞ ഞായറാഴ്ച ഒമാനിലെ ബിദയയില്‍ ആണ് അപകടമുണ്ടായത്. 15 വര്‍ഷമായി ഇവിടെ സുനിലും സഹോദരനും കൂടി വര്‍ക്ക്‌ഷോപ്പ് നടത്തി വരികയായിരുന്നു. വര്‍ക്ക് ഷോപ്പിനോട് ചേര്‍ന്നുള്ള ഗേറ്റ് അടച്ച് തിരികെ മടങ്ങുമ്പോള്‍ മതില്‍ സുനിലിന്റെ പുറത്തേക്ക് പതിക്കുകയായിരുന്നു മൃതദേഹം നാട്ടിലെക്ക് കൊണ്ടുവരുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
ഇന്‍കാസ് ഒമാന്‍ നാഷണല്‍ കമ്മിറ്റി നേതാക്കളായ റെജി ഇടിക്കുള അടൂര്‍, നിയാസ് ചെണ്ടയാട്, ഇന്‍കാസ് ഇബ്ര റീജിയിണല്‍ കമ്മിറ്റി പ്രസിഡന്റ് അലി കോമത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയംഗങ്ങള്‍ കെ.എം.സി.സി ഒമാന്‍ നേതാവ് ഇബ്രാഹീം, മാധ്യമപ്രവര്‍ത്തകനും നെല്ലിമുകള്‍ എസ്എന്‍ഡിപി ശാഖാ സെക്രട്ടറിയുമായ അരുണ്‍ നെല്ലിമുകള്‍ എന്നിവരാണ്. ഒമാന്‍ എയര്‍ വിമാനത്തില്‍ വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. അവിടെ നിന്നും ഉച്ചയോടെ വീട്ടിലെത്തിച്ചു. സംസ്‌കാരം വൈകിട്ട് മൂന്നിന് വീട്ടുവളപ്പില്‍ നടന്നു. സുനിലിനോടൊപ്പം ജോലി ചെയ്തിരുന്ന അശ്വിനും അപകടത്തില്‍ പരുക്കു പറ്റിയിരുന്നു. അശ്വിനൂം നാട്ടിലെത്തിയിട്ടുണ്ട്.