രണ്ടു ദിവസമായി കാണാതായ യുവാവിന്റെ മൃതദേഹം പുഞ്ചയില്‍

0 second read
0
0

പന്തളം: രണ്ടു ദിവസമായി കാണാതായ യുവാവിന്റെ മൃതദേഹം കരിങ്ങാലി പാടം പുഞ്ചയില്‍ കണ്ടെത്തി. ചെറുമല പുതുശ്ശേരി ഉണ്ണി (35) ആണ് മരിച്ചത്.  ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് പുഞ്ചയില്‍ അഞ്ചടിയോളം വെള്ളം നിറഞ്ഞു കിടക്കുന്ന അവസ്ഥയിലായിരുന്നു. പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് അടൂരില്‍ നിന്നും ഫയര്‍ഫോഴ്‌സും പത്തനംതിട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീമും ചേര്‍ന്നാണ് മൃതദേഹം കരയ്ക്ക് എത്തിച്ചത്. അടൂര്‍ ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെയും സീനിയര്‍ റെസ്‌ക്യൂ ഓഫീസര്‍ അജിഖാന്‍ യൂസഫിന്റെയും നേതൃത്വത്തിലുള്ള ടീം ആണ് മൃതദേഹം കരയ്‌ക്കെടുത്തത്. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ട്.

Load More Related Articles
Load More By Veena
Load More In OBIT

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…