മുറിഞ്ഞകല്ലില്‍ നാലു പേരുടെ ജീവനെടുത്ത അപകടത്തിന് കാരണമായത് കാര്‍ ഡ്രൈവറുടെ അശ്രദ്ധ: ബസ് ഒതുക്കിയിട്ടും കാര്‍ വന്ന് ഇടിച്ചു കയറിയെന്ന് ഡ്രൈവര്‍ സതീഷ്

0 second read
Comments Off on മുറിഞ്ഞകല്ലില്‍ നാലു പേരുടെ ജീവനെടുത്ത അപകടത്തിന് കാരണമായത് കാര്‍ ഡ്രൈവറുടെ അശ്രദ്ധ: ബസ് ഒതുക്കിയിട്ടും കാര്‍ വന്ന് ഇടിച്ചു കയറിയെന്ന് ഡ്രൈവര്‍ സതീഷ്
0

പത്തനംതിട്ട: കൂടല്‍ മുറിഞ്ഞകല്ലില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച സംഭവത്തില്‍ അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. കാര്‍ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. കോന്നി മല്ലശേരി പുത്തന്‍ തുണ്ടിയില്‍ വീട്ടില്‍ മത്തായി ഈപ്പന്‍ (65), മകന്‍ നിഖില്‍ ഈപ്പന്‍ മത്തായി(29), തെങ്ങുംകാവ് പുത്തന്‍വിള കിഴക്കേതില്‍ ബിജു പി. ജോര്‍ജ് (51), മകള്‍ അനു ബിജു (26) എന്നിവരാണ് മരിച്ചത്.

അപകടം നടക്കുന്നതിന് തൊട്ടു മുന്‍പ് കാര്‍ പോകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഞായറഴ്ച പുലര്‍ച്ചെ മണിയോടെ നടന്ന അപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേരുടെ ജീവനാണ് നിരത്തില്‍ പൊലിഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പൂര്‍ത്തിയായി. മൃതദേഹങ്ങള്‍ ഇടത്തിട്ടയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിഖിലിന്റെ സഹോദരി വിദേശത്ത് നിന്ന് എത്തിയതിന് ശേഷമായിരിക്കും സംസ്‌കാരം നടക്കുക. കഴിഞ്ഞ നവംബര്‍ 30 നായിരുന്നു അനുവിന്റെയും നിഖിലിന്റെയും വിവാഹം. ഇവരുടെത് പ്രേമ വിവാഹമായിരുന്നു.

എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. മധുവിധു ആഘോഷിക്കാന്‍ മലേഷ്യയിലേക്ക് പോയി മടങ്ങിയെത്തിയ ഇവരെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ പോയതായിരുന്നു അനുവിന്റെ പിതാവ് ബിജു ജോര്‍ജും നിഖിലിന്റെ പിതാവ് മത്തായി ഈപ്പനും. ഈപ്പനും. കാനഡയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന നിഖില്‍ കഴിഞ്ഞ മാസം 25നാണ് വിവാഹത്തിനായി നാട്ടിലെത്തിയത്.

കാര്‍ അമിതവേഗത്തില്‍ വന്നിടിച്ചു എന്നാണ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന്റെ ഡ്രൈവര്‍ സതീഷ് പറയുന്നത്. കാര്‍ വരുന്നത് കണ്ട് വേഗം കുറച്ച് വശത്തേക്ക് വാഹനം ഒതുക്കി. പക്ഷേ കാര്‍ ഇടിച്ചു കയറി. ബസ് സാധാരണ വേഗത്തില്‍ മാത്രമായിരുന്നുവെന്നും ഡ്രൈവര്‍ സതീഷ് പറയുന്നു. ബസ്സില്‍ ഉണ്ടായിരുന്നത് ഹൈദരാബാദ് സ്വദേശികളായ 19 തീര്‍ഥാടകരാണ്. ഇവര്‍ മറ്റൊരു വാഹനത്തില്‍ യാത്ര തുടരുകയാണ്. ബസിന്റെ മുന്‍ വശം നിശേഷം തകര്‍ന്നു.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…