
അടൂര്‍: ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരുക്ക്. കാര്‍ പൂര്‍ണമായി തകര്‍ന്നു. സെന്‍ട്രല്‍ ജങ്ഷനില്‍ വെളളി പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. തൂത്തുക്കുടിയില്‍ നിന്നും ആലുവയിലേക്ക് കല്‍ക്കരി കയറ്റി വന്ന ലോറി എതിരെ വന്ന സ്വിഫ്റ്റ് കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറില്‍ യാത്ര ചെയ്തിരുന്ന മൂന്നുപേര്‍ക്ക് പരുക്കേറ്റു. ഇവരെ ഫയര്‍ഫോഴ്‌സ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. കൊല്ലം ചരുവിള പുത്തന്‍വീട്ടില്‍ നിസാറുദ്ദീന്‍ (42), എറണാകുളം ചിറ്റൂര്‍ ഇടയകുന്ന സൗത്ത് തലമുറ്റത്ത് വീട്ടില്‍ നെജോ (32), കരുനാഗപ്പള്ളി പടിയിയില്‍ നിയാസ് (32) എന്നിവര്‍ക്കാണ് പരുക്കേറ്റത്. തൂത്തുക്കുടി സ്വദേശി ഗണേശന്‍ ആണ് ലോറി ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. കാറിലുണ്ടായിരുന്നവരെ ഓടിക്കൂടിയ നാട്ടുകാരും സേനാംഗങ്ങളും കൂടി കാറില്‍ നിന്നും പുറത്ത് എത്തിച്ചു. അഗ്‌നിരക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ റസ്‌ക്യൂ ഓഫീസര്‍ മഹേഷിന്റെ നേതൃത്വത്തില്‍ രഞ്ജിത്ത്, കൃഷ്ണകുമാര്‍, അനീഷ്‌കുമാര്‍, പ്രദീപ്, രാജേഷ്, അജീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.