വഖഫ് അധിനിവേശ വിഷയത്തിൽ ജുഡീഷ്യൽ കമ്മിഷനെ നിയമിക്കുക വഴി മുഖ്യമന്ത്രിയും സർക്കാരും മുനമ്പം നിവാസികളെ വഞ്ചിച്ചു. കെ. സുരേന്ദ്രൻ

0 second read
0
0

മുനമ്പം: വഖഫ് അധിനിവേശ വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കുക വഴി മുഖ്യമന്ത്രിയും സര്‍ക്കാരും മുനമ്പം നിവാസികളെ വഞ്ചിച്ചുവെന്ന് ബി.ജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

മുനമ്പം നിവാസികളോടപ്പമല്ല വഖഫ് ബോർഡിനൊപ്പം എന്ന് തെളിയിക്കുന്നതാണ് ജുഡീഷ്യൽ കമ്മിഷനെ വച്ചത്. വഞ്ചനാപരമായ തീരുമാനം ഒരാളും അംഗീകരിക്കുന്നില്ല,
സമരസമിതി അംഗീകരിക്കില്ല. സർക്കാർ മുനമ്പം നിവാസികളുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നു. സർക്കാർ നടത്തിയത് കണ്ണിൽ പൊടിയിടാനുള്ള തന്ത്രം. മുനമ്പത്തും ചെല്ലാനത്തും വഖഫ് നോട്ടീസ് നൽകിയ ഇടങ്ങളിലെല്ലാം ജാഗ്രതാ സമിതി രൂപീകരിക്കും മറ്റന്നാൾ മുതൽ സമരം ശക്തമാക്കും. സർക്കാരിന് ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ നോട്ടീസ് നിർത്തി
ഭൂമി വഖഫിൻ്റെത് അല്ലെന്ന് വ്യക്തമാക്കുകയാണ് വേണ്ടത്. ശക്തമായ ചെറുത്തു നിൽപ്പുണ്ടാകും.

Load More Related Articles
Load More By Veena
Load More In SPECIAL

Leave a Reply

Your email address will not be published. Required fields are marked *

Check Also

നഴ്‌സിങ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം: കൂടുതല്‍ പേര്‍ പ്രതികളാകാന്‍ സാധ്യത: കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

പത്തനംതിട്ട: ചുട്ടിപ്പാറ സീപാസ് നഴ്‌സിങ് കോളജിലെ വിദ്യാര്‍ഥിനി തിരുവനന്തപുരം അയിരൂപ്പാറ സ്…